മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
മലപ്പുറം: കാടാമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാടാമ്പുഴ തടംപറമ്പ് സ്വദേശി സാവിത്രി (50) യെയാണ് ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് കൊലപാതകം നടന്നത്.
ഇവരുടെ ഭര്‍ത്താവ് മായാണ്ടി ആശാരിയും ഓട്ടോ ഡ്രൈവറുമാണ്. ദമ്പതികള്‍ തനിച്ചാണ് താമസം. ഇവര്‍ക്ക് ഒരു മകനുണ്ട്. മകന്‍ കുടുംബ സമേതം മറ്റൊരിടത്താണ് താമസം. ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടാകുന്നത് പതിവായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ പ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് മകനടക്കം വന്ന് സംസാരിച്ച് മടങ്ങിയിരുന്നു. തുടര്‍ന്ന് സാവിത്രിയുടെ അലമാരയില്‍ 300 രൂപ കണ്ടതിനെ കുറിച്ച് ചോദ്യം ചെയ്യുകയും ഇത് വീണ്ടും വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന് ശേഷം ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ ഉറക്കം ഉണര്‍ന്ന ശേഷം മായാണ്ടി സ്വന്തം തലയിണ ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന സാവിത്രിയുടെ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.