24.2 C
Kottayam
Saturday, June 6, 2026

കോളേജ് വിദ്യാർഥിനിക്കൊപ്പമുള്ള സ്വകാര്യദൃശ്യം പുറത്ത്; 72-കാരൻ ജീവനൊടുക്കി; പ്രതികൾ പിടിയിൽ

Must read

ഗുവാഹാട്ടി: കോളേജ് വിദ്യാര്‍ഥിനിക്കൊപ്പമുള്ള സ്വകാര്യവീഡിയോ സാമൂഹിക മാധ്യമങ്ങളിലും അശ്ലീല വെബ്‌സൈറ്റുകളിലും പ്രചരിച്ചതിന് പിന്നാലെ 72-കാരന്‍ ജീവനൊടുക്കി.

അസമിലെ ജോര്‍ഹട്ട് സ്വദേശിയാണ് വീഡിയോ പ്രചരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതികളായ കോളേജ് വിദ്യാര്‍ഥിനി ദര്‍ശന ബരാലി(22) ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മറ്റു രണ്ടുയുവാക്കള്‍ യുവതിയുടെ സുഹൃത്തുക്കളാണെന്നും അശ്ലീലവീഡിയോ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത് പണം സമ്പാദിക്കുകയായിരുന്നു യുവതിയുടെ രീതിയെന്നും പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജീവനൊടുക്കിയ 72-കാരനെ കോളേജ് വിദ്യാര്‍ഥിനിയായ ദര്‍ശന പ്രലോഭിപ്പിച്ച് വീട്ടിലേക്ക് ക്ഷണിക്കുകയും സ്വകാര്യനിമിഷങ്ങള്‍ രഹസ്യമായി റെക്കോഡ് ചെയ്‌തെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അവിവാഹിതനായ 72-കാരനുമായി യുവതി നേരത്തെ പരിചയം സ്ഥാപിച്ചിരുന്നു.

അടുത്തിടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് യുവതി 72-കാരനെ വീട്ടിലേക്ക് ക്ഷണിച്ചു. ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും സ്വകാര്യനിമിഷങ്ങള്‍ യുവതി രഹസ്യമായി പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് പിന്നീട് അശ്ലീല വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തത്. പിന്നാലെ സാമൂഹികമാധ്യമങ്ങളിലും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ 72-കാരന്‍ ജീവനൊടുക്കുകയായിരുന്നു.

- Advertisement -

സംഭവത്തില്‍ യുവതിക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് 72-കാരന്റെ കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.

- Advertisement -

യുവതിയുടെ മറ്റുചില വീഡിയോകളും കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അടുത്തിടെ തന്റെ രഹസ്യവീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് ഒരു കോളേജ് വിദ്യാര്‍ഥിക്കെതിരേ ദര്‍ശന പരാതി നല്‍കിയിരുന്നതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോളേജ് വിദ്യാര്‍ഥി കുറ്റം നിഷേധിക്കുകയായിരുന്നു. ദര്‍ശനയാണ് തന്നെ കെണിയില്‍പ്പെടുത്തിയതെന്നും വീഡിയോ പകര്‍ത്തിയത് യുവതി തന്നെയാണെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.

അശ്ലീല വെബ്‌സൈറ്റുകളില്‍ വീഡിയോ അപ് ലോഡ് ചെയ്ത് പണം സമ്പാദിക്കാനാണ് യുവതിയും സുഹൃത്തുക്കളും ഇത്തരത്തില്‍ പുരുഷന്മാരെ കെണിയില്‍പ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ ലാപ്‌ടോപ്പില്‍നിന്ന് ഇത്തരത്തിലുള്ള മറ്റുചില വീഡിയോകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week