സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ചൊവ്വാഴ്ചമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാര്‍ജ് വര്‍ധനയില്‍ സര്‍ക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. അനിശ്ചിതകാല സമരം 21 മുതല്‍ ഉണ്ടാകില്ലെന്നും മാറ്റിവച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കള്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബസ് ഉടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് ഒരു രൂപ കൂട്ടണമെന്നുമാണ് ബസുടമകളുടെ ആവശ്യം.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News