താടിയും മുടിയും നീട്ടി വളര്‍ത്തി ക്ഷീണിതനായി പൃഥ്വി; താരത്തിന്റെ ജോര്‍ദ്ദാനില്‍ നിന്നുള്ള പുതിയ ചിത്രം പുറത്ത്
തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലായിരിന്നു പൃഥ്വിരാജ്. അതിനിടെയാണ് കൊറോണയെന്ന മഹാമാരി വന്നത്. അതോടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് തിരികെ നാട്ടിലേക്ക് വരാന്‍ കഴിയാതെ അവിടെ കുടുങ്ങിയിരിക്കുകയാണ് ആടുജീവിതം ടീം. എന്നാല്‍ ഇപ്പോള്‍ ജോര്‍ദാനില്‍ നിന്നുള്ള പൃഥ്വിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.
കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും ഒന്‍പതാം വിവാഹവാര്‍ഷികമായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് വിവാഹവാര്‍ഷിക ദിനത്തില്‍ പിരിഞ്ഞിരിക്കുന്നതെന്ന് സുപ്രിയ ഇന്‍സ്റ്റാ ഗ്രാമില്‍ കുറിച്ചിരുന്നു.
ഏകദേശം 30 കിലോയോളം ഭാരമാണ് ചിത്രത്തിനായി പൃഥ്വി ഇതുവരെ കുറച്ചത്. എന്നാല്‍ ഒരിക്കലും ഇത് അനുകരിക്കരുതെന്നാണ് താരം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയ്ക്ക് വേണ്ടിയാണ് താന്‍ മെലിഞ്ഞത്, എന്നാല്‍ ജീവിതശൈലിയുടെ ഭാഗമായി ആരും ഇത് ചെയ്യരുതെന്നും പൃഥ്വി പറഞ്ഞിരുന്നു.