ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസുണ്ടെന്ന വ്യാജേന സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു; പ്രധാനാദ്ധ്യാപകന്‍ അറസ്റ്റില്‍

ജയ്പൂര്‍: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വരുത്തി ബലാത്സംഗം ചെയ്ത സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ ഒക്‌ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ക്ലാസ് ഉണ്ടെന്ന വ്യാജേന ഏഴാം ക്ലാസുകാരിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ 31കാരനായ കേശ യാദവാണ് അറസ്റ്റിലായത്. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. ഒക്‌ടോബര്‍ 13ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി നല്‍കുകയും തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ ഗ്രാമത്തിലെത്തി യാദവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News