25.5 C
Kottayam
Friday, June 5, 2026

50 വിദ്യാർഥിനികൾക്കുനേരെ പ്രിൻസിപ്പലിന്റെ ലൈംഗികാതിക്രമം; അധ്യാപികയും കൂട്ടുനിന്നതായി പരാതി

Must read

ചണ്ഡീഗഢ്: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗികാതിക്രം നടത്തിയെന്ന പരാതിയുമായി അന്‍പതോളം വിദ്യാര്‍ഥിനികള്‍. ഹരിയാണയിലെ ജിന്ദ് ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. പരാതി കിട്ടിയിട്ടും ജിന്ദ് പോലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ഹരിയാണ വനിതാകമീഷന്‍ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു. സെപ്റ്റംബര്‍ 14ന് ചില വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടും ഒക്ടോബര്‍ 30നാണ് പോലീസ് നടപടിയെടുത്തതെന്നും അവര്‍ അറിയിച്ചു.

‘വിദ്യാര്‍ഥിനികളില്‍നിന്ന് രേഖാമൂലം 60 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 50 എണ്ണം ലൈംഗികാതിക്രമ പരാതികളാണ്. പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതായി തങ്ങള്‍ക്ക് ആറിയാമെന്നാണ് ബാക്കി 10 പരാതിയിലുള്ളത്. പരാതിക്കാരെല്ലാം പ്രായപൂര്‍ത്തിയാവാത്തവരാണ്. ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് പ്രിന്‍സിപ്പല്‍ ഉപദ്രവിച്ചതെന്നാണ് ആരോപണം. സെപ്റ്റംബര്‍ 13-ന് വിദ്യാര്‍ഥിനികളുടെ പരാതി കമീഷന് ലഭിച്ചിരുന്നു. തൊട്ടടുത്തദിവസം ഈ പരാതികള്‍ പൊലീസിന് കൈമാറി. എന്നാല്‍ ഒക്ടോബര്‍ 29 വരെ നടപടിയൊന്നുമുണ്ടായില്ല.

തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ കമീഷനെ വീണ്ടും സമീപിച്ചു. പോലീസ് സൂപ്രണ്ടുമായി കമീഷന്‍ ബന്ധപ്പെട്ടതോടെയാണ് പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥികളെ ഫോണില്‍ വിളിച്ചതിനും സന്ദേശങ്ങള്‍ അയച്ചതിനും പ്രിന്‍സിപ്പലിനെതിരെ തെളിവുണ്ട്. ഇയാള്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ രഹസ്യമായി കൈവശംവെച്ചിട്ടുണ്ട്. ജോലിചെയ്തിരുന്ന മറ്റ് രണ്ട് സ്‌കൂളുകളിലും ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ട്.

കുറ്റകൃത്യത്തിന് ഒരു അധ്യാപികയും കൂട്ടുനിന്നതായി വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില പെണ്‍കുട്ടികളെ അജ്ഞാതര്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഹരിയാന ഡി.ജി.പിയോടും ജിന്ദ് പോലീസ് സൂപ്രണ്ടിനോടും പ്രതിയെ ഉടന്‍ പിടികൂടണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, വനിതാകമീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

- Advertisement -

ഐ.പി.സിയിലെ വിവിധ വകുപ്പുകളും പോക്‌സോ വകുപ്പും ചേര്‍ത്താണ് ജിന്ദ് പോലീസ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്തത്. 55-കാരനായ ഇയാളെ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും പോലീസ് അറിയിച്ചു. പ്രിന്‍സിപ്പലിനെ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 27-ന് സസ്‌പെന്റ് ചെയ്തിരുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം, വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രിക്കും ദേശീയവനിതാ കമീഷനും പരാതി നല്‍കിയെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week