ന്യൂഡല്‍ഹി: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും ഇത് ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രിമാര്‍ സംസ്ഥാനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രാധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മാത്രമല്ല, വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് അധിക സമ്മര്‍ദം നല്‍കാതെ കൊവിഡ് ടെസ്റ്റുകള്‍ക്ക് സ്വകാര്യ സംവിധാനങ്ങളുമായി ബന്ധപ്പെടുന്നതിനും ചികിത്സ തേടുന്നതിനുമുള്ള അനുമതി ഉണ്ടാകണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News