NationalNews

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കൊവിഡ് ബാധിച്ച്‌ മരിച്ചു

അഹമ്മദാബാദ്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി ന‌ര്‍മ്മദാബെന്‍ മോദി (80) മരണപ്പെട്ടു. ചൊവ്വാഴ്ച്ച അഹമ്മദാബാദ് സിവില്‍ ആശുപത്രിയിരുന്നു അന്ത്യം. ന‌ര്‍മ്മദബെന്‍ അഹമ്മദാബാദിലെ ന്യൂ റാണിപ് മേഖലയില്‍ മക്കളോടൊപ്പമായിരുന്നു താമസം.

കൊവിഡ് ബാധയ്ക്ക് പിന്നാലെ ആരോ​ഗ്യനില വഷളായതിനെത്തുടര്‍ന്ന് പത്തു ദിവസം മുന്‍പാണ് നര്‍മ്മദാബെന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്ളാദ് മോദി പറഞ്ഞു. ആശുപത്രിയില്‍ വച്ചാണ് നര്‍മ്മദാബെന്‍ മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button