24.6 C
Kottayam
Friday, June 5, 2026

മോദിയുടെ നേപ്പാൾ സന്ദർശനം ആരംഭിച്ചു,ബുദ്ധനെ തൊഴുത് പ്രധാനമന്ത്രി

Must read

ലുംബിനി: നാല് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. 2020ലെ അതിർത്തി തർക്കത്തിന് ശേഷം ഇത് ആദ്യമായാണ് മോദി നേപ്പാൾ സന്ദർശിക്കുന്നത്. ബുദ്ധ ജയന്തി ദിനത്തിൽ ലുംബിനിയിൽ ബുദ്ധ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും കേന്ദ്രം നിർമ്മിക്കുന്നതിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഇതിന് പുറമെ ബുദ്ധന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന മായാദേവി ക്ഷേത്രത്തിലെ പ്രാർത്ഥനയിലും മോദി പങ്കെടുത്തു.

ക്ഷേത്രത്തിനോട് ചേർന്നുള്ള അശോകസ്തംഭത്തിന് സമീപം ഇരു പ്രധാനമന്ത്രിമാരും ദീപം തെളിയിച്ചു. ഒരു കാലാതീതമായ സൗഹൃദബന്ധം എന്ന അടിക്കുറിപ്പോടെ ദ്യൂബയും മോദിയും നിർക്കുന്ന ചിത്രം മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 2014ന് ശേഷം പ്രധാനമന്ത്രി നടത്തുന്ന അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്.

- Advertisement -

- Advertisement -

ജലവൈദ്യുതത്തിലും കണക്റ്റിവിറ്റിയിലും ഉൾപ്പെടെ നിരവധി മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിന് നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി മോദി പുറപ്പെടൽ പ്രസ്താവനയിൽ പറഞ്ഞിരുന്നു. “നേപ്പാളുമായുള്ള നമ്മുടെ ബന്ധം സമാനതകളില്ലാത്തതാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള നാഗരികതയും ജനങ്ങൾ തമ്മിലുള്ള ബന്ധവും നമ്മുടെ അടുത്ത ബന്ധത്തിന്റെ പ്രതീകമാണ്” പ്രധാനമന്ത്രി പറഞ്ഞു..

പവർ പ്രോജക്ടുകളെ പിന്തുണയ്ക്കാൻ നേപ്പാൾ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപ്പാദനം, പ്രസരണം, വ്യാപാരം എന്നിവയ്‌ക്കായുള്ള വൈദ്യുതി മേഖലാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയിൽ ദ്യൂബയും പ്രധാനമന്ത്രി മോദിയും ഒപ്പുവച്ചിരുന്നു.

- Advertisement -

പഞ്ചേശ്വർ മൾട്ടി പർപ്പസ് പ്രോജക്ടിന്റെ നേരത്തെയുള്ള അന്തിമരൂപം ചർച്ചകളിൽ ഇടംപിടിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വൈദ്യുതി മിച്ചമുള്ളതിനാൽ ഇന്ത്യ വൈദ്യുതി വാങ്ങണമെന്ന് നേപ്പാൾ ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനമായും നേപ്പാളിലെ ചൈനീസ് കമ്പനികളാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുവെന്നതിനാൽ ഇന്ത്യ വിമുഖത കാണിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

നേരത്തെ നേപ്പാളിലെ മുൻ പ്രധാനമന്ത്രി കെ പി ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ കാലാപാനി മേഖലയിലെ തർക്ക പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പുതിയ ഭൂപടം ഇറക്കിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

കഴിഞ്ഞ മാസം നേപ്പാളിന്റെ നിലവിലെ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ഇന്ത്യ സന്ദർശിച്ചപ്പോൾ നടത്തിയ ചർച്ചകളെ തുടർന്നാണ് ബന്ധം വീണ്ടും പഴയപടിയായത്. ലുംബിനിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി ദ്യൂബയും ഭാര്യ അർസു ദ്യൂബയും നിരവധി നേപ്പാൾ മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week