28.8 C
Kottayam
Thursday, June 4, 2026

പ്രധാനമന്ത്രി നാളെ തൃശൂരിൽ;കനത്ത സുരക്ഷ, മഹിളാ സമ്മേളനവും റോഡ് ഷോയും

Must read

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ എത്തും. തൃശൂരിൽ നാളെയാണ് മോദിയുടെ റോഡ് ഷോ. കനത്ത സുരക്ഷയിലാണ് തൃശൂർ നഗരം. സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻ കാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതുപരിപാടികൾ. പ്രധാനമന്ത്രി വരുന്നതിന്റെ ഒരുക്കങ്ങൾക്കൊപ്പം തൃശൂരിലെ സ്ഥാനാർഥിയാവാൻ സാധ്യതയുള്ള സുരേഷ് ഗോപിയ്ക്കായുള്ള ചുമരെഴുത്തും തുടങ്ങി.

പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രധാനമന്ത്രി എത്തും. ജില്ലാ ആശുപത്രി മുതൽ നായക്കനാൽ വരെ റോഡ് ഷോ നയിക്കും. 3 മണിക്കാണ് മഹിളാ സമ്മേളനം.

സ്ത്രീകള്‍ക്ക്‌ മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ. ഒന്നര കിലേമീറ്റോളമാണ് റോഡ് ഷോ. പ്രവർത്തകർ റോഡിന് ഇരുവശവും നിൽക്കും. മഹിളാ സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരായ വനിതകൾക്ക് പുറമേ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പങ്കെടുക്കും.

ബീനാ കണ്ണൻ, ഡോ.എം എസ് സുനിൽ, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ, മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. വനിതാസംവരണ ബില്ല് പാസ്സാക്കിയ പ്രധാനമന്ത്രിക്കുള്ള അഭിവാദ്യമാണ് സമ്മേളനം. 200 ഓളം മഹിളാ വോളണ്ടിയർമാർ സമ്മേളന നഗരി നിയന്ത്രിക്കും.

- Advertisement -

പ്രധാനമന്ത്രി വിവിധ സാമുദായിക നേതാക്കളെ കാണും. ഇതിൽ അന്തിമ തീരുമാനം ആയില്ല. തീരുമാനം വന്നാൽ വേദിക്ക് പുറത്തായിരിക്കും കൂടിക്കാഴ്ച എന്നാണ് വിവരം. സാമുദായിക നേതാക്കൾ കൂടിക്കാഴ്ചക്ക് അനുവാദം ചോദിച്ചിട്ടുണ്ട്. മുളയത്തെ സുരേഷ് ഗോപിയ്ക്കായുള്ള ചുവരെഴുത്ത് തൃശൂരിലെ ജനങ്ങളുടെ പൊതുവികാരമാണ്. ആളുകൾ ആഗ്രഹം എഴുതി വച്ചതാകുമെന്നും എം ടി രമേശ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week