കോട്ടയം: വൈക്കത്ത് വൈദികനെ ഹണി ട്രാപ്പിൽ പെടുത്തി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ ഒളിവിൽ ആയിരുന്ന രണ്ടാം പ്രതിയും പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ഇടുക്കി രാജാക്കാട് അടിവാരം ഭാഗത്തു പുളിക്കൽ വീട്ടിൽ കൃഷ്ണജിത് പി ഡി (27)യെയാണ് വൈക്കം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഫോണിലൂടെ വൈദികനും ആയി പരിചയത്തിൽ ആയ ശേഷം ഹണി ട്രാപ്പിൽ പെടുത്തി പ്രതികൾ മൂന്നുപേരും ചേർന്ന് വൈദികനിൽ നിന്നും പണം അപഹരിക്കുകയായിരുന്നു. 2023 ഏപ്രിൽ 24 തീയതി മുതൽ ഗൂഗിൾ പേ വഴിയും എസ്.ഐ.ബി മിറർ ആപ്പ് വഴിയും 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്.
കേസിലെ മൂന്നു പ്രതികളിൽ ഒന്നും മൂന്നും പ്രതികളായ നേഹ ഫാത്തിമ (25), സാരഥി (29)് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

