KeralaNews

നികൃഷ്‌ടജീവി യുടെ കീഴിലാണ് സംസ്ഥാന മന്ത്രി സഭ, മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ലത്തീൻ വൈദികൻ

തിരുവനന്തപുരം; വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാരെല്ലാം വിഴിഞ്ഞത്തുള്ളവരല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് രൂക്ഷഭാഷയില്‍ മറുപടിയുമായി ലത്തീന്‍ അതിരൂപത രംഗത്ത്.മുഖ്യമന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ല.കൈക്കൂലി പറ്റിയവരുണ്ടെങ്കിൽ അദാനിക്ക്  തിരിച്ച് കൊടുക്കണം.തുറമുഖ നിർമാണം നിർത്തി വെച്ചേ മതിയാകൂ.

മത്സ്യത്തൊഴിലാളികളുടെ  സമരത്തെ വർഗീയ സമരമെന്ന് ആക്ഷേപിച്ചു .മുസ്ലിംകളും ഇന്ന് സമരത്തിനെത്തും.നികൃഷ്‌ടജീവി യുടെ കീഴിലാണ് സംസ്ഥാന മന്ത്രി സഭ.കടക്കൂ പുറത്തെന്ന് മൽസ്യത്തൊഴിലാളികളോട് പറയണ്ട.ക്രമസമാധാനം ചർച്ച ചെയ്യാനാണ് കളക്ടർ  സർവകക്ഷി  യോഗം വിളിച്ചത്.ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും.

തുറമുഖ മന്ത്രി വിഡ്ഢിയാണ്.അഹമ്മദ് ദേവർകോവിലിന്‍റേത് കള്ളങ്ങൾ കുത്തിനിറച്ച പ്രസംഗമാണ്. മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു.മുഖ്യമന്ത്രി നിലപാട് മാറ്റിയെ മതിയാകൂവെന്നും ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എം വിന്‍സന്‍റ്  എം എല്‍ എ യാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ സമരത്തെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്.സമർക്കാർ എല്ലാവരും വിഴിഞ്ഞത്തുകാർ അല്ല.പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുണ്ട്.സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിർമ്മിക്കും വരെ വാടക സർക്കാർ നൽകും, വാടക നിശ്ചയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു

 വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂർത്തിയായപ്പോൾ 600 കിലോമീറ്റർ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.തീര ശോഷണത്തിൽ അദാനിയുടെയും സർക്കാരിന്‍റേയും  നിലപാട് ഒന്നാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.3000 ത്തോളം വീടുകൾ നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ് യുഡിഎഫ് സർക്കാർ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയത് . 4 വർഷമായി മത്സ്യ തൊഴിലാളികൾ സിമന്റ്‌ ഗോഡൗണിൽ കഴിയുന്നു.സമരത്തെ പിന്തുണച്ചു പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button