തൊടുപുഴ:ലോക്ക് ഡൗണ്‍ കാലത്ത് ആരാധനാലയങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്.പീഡാനുഭവ വാരത്തില്‍ പോലും വിശ്വാസികള്‍ക്ക് കുമ്പസാരത്തിനുള്ള അവസരം ലഭിച്ചുമില്ല. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ഇടുക്കിയിലെ പള്ളിയില്‍ കുമ്പസാരിയ്ക്കാന്‍ എത്തിയ വീട്ടമ്മയും വൈദികനും തമ്മിലുള്ള വികാര നിര്‍ഭരമായ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.രണ്ടു ദിവസം മുമ്പ് പുറത്തായ വീഡിയോ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് പറക്കുകയാണ്.രണ്ടു ദിവസമായി ഹൈറേഞ്ചിലെ ചെറുപ്പക്കാരുടെ പ്രധാന സംസാരവിഷയവും ഇതുതന്നെയാണ്.
ലോക്ക്ഡൗണ്‍ ആയതിനാല്‍ വിശ്വാസികള്‍ ആരും പള്ളിയിലേക്ക് ചെല്ലാറില്ലായിരുന്നു. ഈയവസരമാണ് വൈദികന്‍ മുതലെടുത്തത്.പള്ളിയിലെ ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥയുമാണ് വികാരിയുടെ പ്രണയ ലീലകളിലെ നായിക.ലോക്കഡൗണില്‍ വിജനമായ പള്ളിമേടയും വൈദികന്റെ മുറിയുമെല്ലാം ഇരുവരും മണിയറയാക്കി മാറ്റി.
വലിയ നോമ്പുകാലത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കെയും എല്ലാ ദിവസവും വീട്ടമ്മ പള്ളിയിലെത്തിയിരുന്നു.ഏറെ നേരം കഴിഞ്ഞാണ് പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയത്.കൊവിഡില്‍ നിന്നുള്ള വിടുതലിനായി ഏറെ നേരം പ്രാര്‍ത്ഥനാ നിമഗ്നയായി പള്ളിയില്‍ ഇരുന്നുവെന്നാണ് ഭര്‍ത്താവിനോട് വിശദീകരിച്ചത്. എന്നാല്‍ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നതോടെ പ്രാര്‍ത്ഥനയുടെ ‘ആഴവും പരപ്പും’ മനസിലായതായി നാട്ടുകാര്‍ പറയുന്നു.
ഏതായാലും രഹസ്യ പ്രാര്‍ത്ഥന പുറത്തായതോടെ വിശ്വാസികള്‍ സഭാ നേതൃത്വത്തിന് പരാതിയും നല്‍കി.രൂപതാ നേതൃത്വം നടത്തിയ അന്വേഷണത്തില്‍ നിജസ്ഥിതി ബോധ്യമായതോടെ വികാരിയ്‌ക്കെതിരെ നടപടിയെടുത്തതായും സൂചനയുണ്ട്.ഇദ്ദേഹത്തെ വൈദിക ചുമതലകളില്‍ നിന്ന് നിക്കിയതെന്നാണ് വിവരം ലഭിയ്ക്കുന്നത്.
സംഗതി വിവാദമായതോടെ ഹൈറേഞ്ചില്‍ നിന്നും മലയിറങ്ങിയ വികാരി അങ്കമാലിയിലെ കണ്ണാശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിച്ചിരുന്നു. അതിനുശേഷം അങ്കമാലിയിലെ ഒരു ധ്യാനകേന്ദ്രത്തില്‍ അഭയം തേടി.
കുമ്പസാര അവിഹിതം വൈറലായതോടെ വിഡിയോ എങ്ങിനെ പുറത്തായി എന്ന അന്വേഷണത്തിലാണ് വൈദികനും വീട്ടമ്മയും. സഭയ്ക്കുള്ളിലെ തന്നെ പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് വീട്ടമ്മയുടെ ആരോപണം.