ഈ നാടിതെങ്ങോട്ട്! 17 വിദ്യര്‍ഥിനികളെ പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

ലക്‌നോ: പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനായി രാത്രി സ്‌കൂളില്‍ തങ്ങിയ വിദ്യാര്‍ഥിനികളെ പ്രധാനാധ്യാപകനും സഹായിയും പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ജില്ലയിലെ 17 പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഗുരുതര ആരോപണമുയര്‍ത്തിയിരിക്കുന്നത്. സ്‌കൂളില്‍ രാത്രി തങ്ങി പഠിക്കാം എന്നുപറഞ്ഞാണ് അധ്യാപകന്‍ ഇവരെ വിളിച്ചുവരുത്തിയത്.

തുടര്‍ന്ന് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി തങ്ങളെ ബോധരഹിതരാക്കിയശേഷം പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ അന്വേഷിക്കാന്‍ തയാറായില്ലെന്ന് വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ ആരോപിച്ചു. പിന്നീട് സംഭവത്തില്‍ സ്ഥലം എംഎല്‍എ ഇടപെട്ടതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. 29 വിദ്യാര്‍ഥികളുള്ള ക്ലാസില്‍ നിന്നും പെണ്‍കുട്ടികളെ മാത്രമാണ് ഈ അധ്യാപകന്‍ വിളിപ്പിച്ചത്. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News