തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർധിക്കുന്നു. ഒരു കിലോ ചെറിയ ഉള്ളിക്ക് പൊതുമാര്‍ക്കറ്റിലെ വില 70 രൂപയായി. ഒറ്റയടിക്ക് 30 രൂപയുടെ വർധനവാണ് ഉണ്ടായത്. സവാള 15 രൂപ വർധിച്ച് 35 രൂപയായി. വെളുത്തുള്ളി 80രൂപയില്‍ നിന്നും 120 രൂപയായി. 44രൂപയായിരുന്നു ഓണത്തിന് മുൻപ് തേങ്ങ വില. ഇതും 50 കടന്നു.
തക്കാളി വില കിലോ 60 രൂപയാണ് വില. വറ്റല്‍ മുളകിനും 20 രൂപ കൂടി. കൊവിഡ് വ്യാപന പാശ്ചാത്തലത്തില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് മൊത്ത വിപണന ലോബി വില കുത്തനെ കൂട്ടുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ആരോപണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News