ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരള പൊലീസിലെ പത്തു പേര്‍ക്കു സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. ഐജി സി നാഗരാജു, എസ് പി ജയശങ്കര്‍ രമേഷ് ചന്ദ്രന്, ഡി വൈ എസ് പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍,വേണുഗോപാലന്‍ ആര് കെ, ശ്യാം സുന്ദര്‍ ടി.പി, ബി കൃഷ്ണകുമാര്‍, സിനീയര്‍ സിപിഒ ഷീബാ കൃഷ്ണന്‍കുട്ടി, അസ്റ്റിസ്റ്റ് കമ്മിഷണര്‍ എം.കെ ഗോപാലകൃഷ്ണന്, എസ് ഐ സാജന് കെ ജോര്‍ജ്ജ്, എസ് ഐ ശശികുമാര്‍ ലക്ഷമണന് എന്നിവരാണ് മെഡലിന് അര്‍ഹരായത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ടി.പി അനന്ദകൃഷ്ണന്, അസം റൈഫിള്‍സിലെ ചാക്കോ പി ജോര്‍ജ്ജ്, സുരേഷ് പ്രസാദ്, ബി എസ് എഫിലെ മേഴ്സി തോമസ് എന്നിവരും മെഡലിന് അര്‍ഹരായി.ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് ഉള്ള രാഷ്ട്രതിയുടെ മെഡലിന് കേരളത്തില്‍ നിന്ന് അഞ്ച് പേര് അര്‍ഹരായി.
സ്തുത്യര്‍ഹ സേവനത്തിനുള്ള ജയില്‍ വകുപ്പ് ജീവനക്കാര്‍ക്ക് ഉള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ കേരളത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചു. ജോയിന്റ് സൂപ്രണ്ട് എന്‍ രവീന്ദ്രന്, ഡെപ്യുട്ടി സൂപ്രണ്ട് എ കെ സുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് മിനിമോള്‍ പി എസ് എന്നിവര്‍ക്കാണ് മെഡല്‍.