30 C
Kottayam
Monday, June 15, 2026

തിരുപ്പതി വനമേഖലയില്‍ അഞ്ച് പുലികളുടെ സാന്നിധ്യം; കുട്ടിയെ കൊന്ന പുലിയെ പിടികൂടി

Must read

തിരുമല: തിരുപ്പതി തിരുമല–അലിപിരി നടപ്പാതയിൽ അഞ്ച് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. തിരുമല നമലഗവി, ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ക്യാമറയിലാണ് പുലികളുടെ ദൃശ്യം പതിഞ്ഞത്. തീർഥാടകർക്കു നേരെ പുലിയുടെ ആക്രമണം വർധിച്ചുവരുന്നത് തിരുമല തിരുപ്പതി ദേവസ്ഥാനത്തെയും (ടിടിഡി) വനംവകുപ്പിനെയും കൂടുതൽ ആശങ്കയിലാക്കുകയാണ്. ടിടിഡിയും വനംവകുപ്പും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. 

മൂന്ന് ദിവസം മുൻപ് അലിപിരി നടപ്പാതയിൽ ആറുവയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ തിങ്കളാഴ്ച രാവിലെയാണ് പുലി കുടുങ്ങിയത്. ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപത്താണ് പുലി കൂട്ടിലകപ്പെട്ടത്. ഇതേ സ്ഥലത്തുവച്ചാണ് മാതാപിതാക്കൾക്കൊപ്പം നടന്നുപോകവെ വെള്ളിയാഴ്ച കുട്ടിയെ പുലി ആക്രമിച്ചത്. 

പിടികൂടുന്നതിനിടെ പരുക്കേറ്റ പുലിയെ വെങ്കിടേശ്വര മൃഗശാലയിൽ ചികിത്സയ്ക്കു വിധേയമാക്കി. പിടകൂടിയ പുലിയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു ടിടിഡി എക്സിക്യുട്ടീവ് ഓഫിസർ എ.വി.ധർമ റെഡ്ഡി അറിയിച്ചു. വിശ്വാസികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.   

രണ്ട് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. ജൂൺ 22ന് മാതാപിതാക്കൾക്കൊപ്പം നടന്നുപോകുകയായിരുന്ന മൂന്നു വയസ്സുകാരിയെയും പുലി ആക്രമിച്ച‍ിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

‘എണ്ണ വീണ്ടും ഒഴുകട്ടെ’, അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം; ജൂൺ 19-ന് സമാധാന കരാർ ഒപ്പുവെക്കും,സ്ഥിരീകരിച്ച് ഇറാനും

വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിൽ ധാരണയായി. ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും....

തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം...

'മദ്യപസംഘം വളഞ്ഞു, എന്റെ കയ്യിൽ പിടിച്ച് ലാലേട്ടൻ ഓടി'; അന്ന് ഒരാളുടെ നിഴൽപോലും എന്റെ ദേഹത്ത് തൊട്ടില്ല; 'യോദ്ധ' സിനിമയിലെ ഹിറ്റ് പാട്ടിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് മധുബാല

കൊച്ചി: ‘യോദ്ധ’ എന്ന സിനിമയിലെ ‘കുനു കുനെ ചെറു കുറുനിരകൾ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഭീതിപ്പെടുത്തുന്ന അനുഭവം തുറന്ന് പറഞ്ഞ് നടി മധുബാല. അന്ന് നേപ്പാളിൽ വച്ച് മദ്യപിച്ചെത്തിയ വൻ...

മൂന്ന് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുള്ള ആളാണ് മമ്മൂക്ക' എന്ന് പിഷാരടി; എംഎൽഎ ആയി ജീവിക്കാൻ ഭയങ്കര പാടാണെന്ന് മമ്മൂട്ടിയുടെ കൗണ്ടർ; പ്രിയ താരങ്ങളുടെ സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലണ്ടൻ: മമ്മൂട്ടിയും രമേഷ് പിഷാരടിയും വീണ്ടും ഒരു വേദിയിൽ ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇത്തവണ ഒരു പ്രത്യേകതയുണ്ട്, വെറുമൊരു നടനായല്ല, പാലക്കാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടി വിജയിച്ച ‘എംഎൽഎ’ എന്ന പുതിയ...

Popular this week