27.5 C
Kottayam
Sunday, June 7, 2026

‘കലാപ്രവര്‍ത്തകര്‍ക്ക് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം; അത് കലാകാരന്റെ അവകാശമാണ്; എമ്പുരാനെ ഇന്ന് എതിര്‍ക്കുന്നവര്‍ ആ സിനിമ കണ്ട് അനുകൂലിച്ച് സംസാരിച്ചത് നമ്മുടെ മുന്നിലുണ്ട്; സിനിമയില്‍ കത്രിക വെക്കുന്നതിനോട് താല്‍പര്യമില്ല’; പ്രേംകുമാര്‍

Must read

തിരുവനന്തപുരം:എമ്പുരാന്‍ സിനിമയില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അതിരുകള്‍ ഇല്ലാത്ത ആവിഷ്‌കര സ്വാതന്ത്ര്യം വേണമെന്നും കത്രിക വെക്കുന്നതിനോട് യോജിപ്പില്ല എന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ കഴിഞ്ഞു പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിര്‍പ്പ് വന്നത്. അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തില്‍ ഉള്ളത് എന്നും അദ്ദേഹം പ്രതികരിച്ചു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ പോലും ഇവിടെ ഓടിയിട്ടുണ്ട്. ആരും എതിര്‍ത്തില്ല. ഇപ്പോള്‍ ആണ് അസഹിഷ്ണുത കാട്ടുന്നത്. കല ലോകത്തെ ഒന്നിപ്പിക്കുന്നതാണ്. വെറുപ്പിന്റെ ഭാഗം അല്ല. മോഹന്‍ലാല്‍ ഖേദം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം. സിനിമയെ സിനിമയായി കാണാന്‍ പറ്റണം എന്നും പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.

- Advertisement -

‘അപ്പോള്‍ എന്താണ് പെട്ടെന്ന് ഒരു പ്രകോപനം അവര്‍ക്ക് ഉണ്ടായതെന്ന് അറിയില്ല. അതിനകത്ത് ചിലപ്പോള്‍ രാഷ്ട്രീയം ഉണ്ടാകും. അതിലേക്കൊന്നും ഞാന്‍ പോകുന്നില്ല. കലാപ്രവര്‍ത്തകര്‍ക്ക് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അത് കലാകാരന്റെ അവകാശം തന്നെയാണ്. ഇവിടെ ഈ സിനിമയെ സംബന്ധിച്ചിടത്തോളം എനിക്ക് വ്യക്തിപരമായി സെന്‍സറിങ് സംവിധാനങ്ങളോട് അനുഭാവം ഉള്ളയാളല്ല ഞാന്‍.”

- Advertisement -

”കലാകാരന്റെ ആവിഷ്‌കാരത്തിന് മുകളില്‍ ഭരണകൂട താത്പര്യമാകാം, കത്രിക വയ്ക്കുന്നതിനോടും അത്തരം സ്വാതന്ത്യത്തിന് മേല്‍ കടന്നുകയറ്റം നടത്തുന്നതിനോടും വ്യക്തിപരമായിട്ട് യോജിക്കുന്ന ആളല്ല ഞാന്‍. അസഹിഷ്ണുതയുള്ള സമൂഹം അല്ല കേരളത്തില്‍ ഉള്ളത്. ഈ പറയുന്ന സിനിമയുടെ തന്നെ സൃഷ്ടാവായിട്ടുള്ള മുരളി ഗോപി അദ്ദേഹം മുമ്പ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ ചെയ്തിരുന്നു.”

- Advertisement -

”അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പരിഹസിച്ചു കൊണ്ടുള്ള സിനിമയായിരുന്നു. ആ സിനിമയെ പോലും സഹിഷ്ണുതയോടെ കണ്ട ഒരു സമൂഹമാണ് കേരളത്തിലുള്ളത്. അന്നാരും അത് റീസെന്‍സറിങ് ചെയ്യണമെന്നോ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നോ ആരും ആവശ്യപ്പെട്ടില്ല. അത് ആവിഷ്‌കാര സ്വാതന്ത്യമാണെന്ന് തന്നെയാണ് ഇവിടെയെല്ലാവരും സമീപിച്ചത്.”

”മറ്റൊന്ന് എനിക്ക് പറയാനുള്ളത്, കല എന്നു പറയുന്നത് സമൂഹത്തിനെ മനുഷ്യരെ ഒരുമിപ്പിക്കുന്നതാകണം. അതൊരിക്കലും ഒരു ഭിന്നിപ്പിന്റെ തലത്തിലേക്ക് പോകരുത്. ഔചിത്യം എന്ന് പറയുന്നത് കലാപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കലാസൃഷ്ടി ചെയ്യുമ്പോള്‍ ഔചിത്യം ഉണ്ടാകേണ്ടതുണ്ട്” എന്നാണ് പ്രേംകുമാര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

Popular this week