26.3 C
Kottayam
Saturday, November 23, 2024

ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു; സംഭവം എടപ്പാളിൽ

Must read

മലപ്പുറം: ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. സ്വാതി ഏഴു മാസം ഗർഭിണിയായിരുന്നു. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് ഗർഭിണിയായത്. പരിശോധനകൾക്കായാണ് ഇന്നലെ എടപ്പാളിൽ എത്തിയത്. പരിശോധനാ സമയത്ത് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി.

ഉടൻ തന്ന ലേബർ റൂമിൽ കയറ്റി കുട്ടിയെ പുറത്തെടുക്കാൻ നീക്കം നടത്തി. കുട്ടി മരിച്ച കാര്യം സ്വാതിയെ അറിയിച്ചെന്നാണ് വിവരം. ഇതിനിടെ ഇന്നലെ രാത്രിയോടെ സ്വാതിക്കും മരണം സംഭവിക്കുകയായിരുന്നു.

ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി നിന്നിരുന്നത്. സഹോദരി: ശ്വേത. സംസ്‌കാരം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. ഹോസ്റ്റലിലെ...

സനാതനധർമ്മം മഹാമാരിയെന്ന പരാമർശം; ഉദയനിധി സ്റ്റാലിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ...

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.