ഗര്‍ഭിണിയായ യുവതി കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍ഗോഡ്: ഗര്‍ഭിണിയായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫമീദ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച മുതല്‍ ഫമീദയെ കാണാതായിരുന്നു. വീടുവിട്ട് ഇറങ്ങിയ ഫമീദയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ വനിതാ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാവിലെ തളങ്കരയിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു ഫമീദ. ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ഫമീദയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഒരു വര്‍ഷം മുമ്പായിരുന്നു ഫമീദയുടെയും മുംബൈ സ്വദേശിയായ റസൂലിന്റെയും വിവാഹം.

വിവാഹത്തിന് ശേഷം ഭര്‍ത്താവില്‍ നിന്ന് ഫമീദ പീഡനങ്ങള്‍ അനുഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫമീദയുടെ ബന്ധുക്കളുടെ പരാതിയില്‍ കാസര്‍ഗോഡ് വനിത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News