പാറക്കെട്ടില്‍ പ്രീവെഡ്ഡിങ്ങ് ഷൂട്ട്: വധൂവരന്മാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

രാജസ്ഥാൻ: വിവാഹത്തിന്റെ ആദ്യ നാളുകളായ സേവ് ദ ഡേറ്റ് മുതല്‍ വിവാഹം കഴിഞ്ഞ് കുഞ്ഞു പിറന്ന് പിന്നീട് അങ്ങോട്ടുള്ള എല്ലാ ഓര്‍മ്മകളും ചിത്രങ്ങളിലൂടെ കാത്തു സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. ഇന്ന് ട്രെന്റ് സെക്ടര്‍ ഫോട്ടോഷൂട്ടുകളാണ്. മിക്കപ്പോഴും വിവാഹത്തോടനുഹന്ധിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവാറുണ്ട്. ഫോട്ടോകള്‍ ഏറ്റവും മനോഹരമാക്കാന്‍ വേണ്ടി അഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ പോലും ഇന്ന് ആരും മടിക്കാറില്ല.

അത്തരത്തില്‍ ഒരു പ്രീവെഡ്ഡിംങ്ങ് ഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പ്രീവെഡ്ഡിങ് ഷൂട്ടിനിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ വധൂവരന്മാര്‍ കുടുങ്ങിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നവംബര്‍ 9ന് ആണു സംഭവം നടന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു വധൂവരന്‍മാര്‍. എന്നാല്‍ അടുത്തുള്ള ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ സംഗതി മാറിമറിയുകയായിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ സംഘം കുടുങ്ങുകയായിരുന്നു.

വധൂവരന്മാരായ ആശിഷ് ഗുപ്തയും ശിഖയും വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ വധൂവരന്‍മാര്‍. സുഹൃത്തുക്കളായ ഹിമാന്‍ഷുവിനും മിലാനും ഫൊട്ടോഗ്രഫര്‍ക്കും ഒപ്പമാണ് ചുലിയ വെള്ളച്ചാട്ടത്തിനു സമീപം ഫോട്ടോഷൂട്ടിനായി ഇവര്‍ എത്തിയത്. എന്നാല്‍ ഇതിനിടെ റാണ പ്രതാപ് സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നു. പെട്ടെന്ന് ഉണ്ടായതിനാല്‍ ഫോട്ടോഗ്രഫര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറാനായില്ല. ഉടനെ തന്നെ ഫോട്ടോഗ്രഫര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി ബാക്കിയുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News