27.5 C
Kottayam
Sunday, June 7, 2026

ബൈക്ക് ഓടിക്കുന്നതിനിടെ പ്രശാന്തിന്‍റെ അഭിമുഖം; ഹെല്‍മെറ്റ് എവിടെയെന്ന് ട്രാഫിക് പൊലീസ്, പിന്നാലെ പിഴ

Must read

തമിഴ് സിനിമയില്‍ ഒരു കാലത്ത് നിരവധി ഹിറ്റുകള്‍ നല്‍കി ട്രെന്‍ഡ് സൃഷ്ടിച്ച താരമായിരുന്നു പ്രശാന്ത്. എന്നാല്‍ സമീപകാലത്ത് സിനിമയില്‍ സജീവമല്ലായിരുന്നു അദ്ദേഹം. ഒരിടവേളയ്ക്ക് ശേഷം കോളിവുഡിലേക്ക് വീണ്ടുമെത്തുകയാണ് അദ്ദേഹം. ത്യാ​ഗരാജന്‍ സംവിധാനം ചെയ്യുന്ന അന്ധകന്‍ ആണ് പ്രശാന്ത് നായകനാവുന്ന പുതിയ ചിത്രം. ഒപ്പം വരാനിരിക്കുന്ന വിജയ് ചിത്രം ​ഗോട്ടിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. ഓ​ഗസ്റ്റ് 9 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന അന്ധകന്‍ പ്രൊമോഷനുമായി തിരക്കുകളില്‍ നില്‍ക്കുന്ന പ്രശാന്തിന് ചെന്നൈ സിറ്റി ട്രാഫിക് പൊലീസ് പിഴ ചുമത്തിയതാണ് തമിഴ് മാധ്യമങ്ങളിലെ പുതിയ വാര്‍ത്ത.

കാര്‍ യാത്രയ്ക്കിടെ താരങ്ങളെ അഭിമുഖം ചെയ്യുന്നത് പതിവാണെങ്കില്‍ അതില്‍നിന്ന് വേറിട്ട് ഒരു ബൈക്ക് യാത്രയ്ക്കിടെ പ്രശാന്തിനെ അഭിമുഖം ചെയ്യുകയായിരുന്നു ഒരു തമിഴ് മാധ്യമം. പ്രശാന്ത് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതിനിടെ പിന്‍സീറ്റില്‍ ഇരിക്കുന്ന അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുമായിരുന്നു. എന്നാല്‍ ഈ അഭിമുഖം ചിത്രീകരിക്കുന്ന സമയത്ത് പ്രശാന്തും അവതാരകയും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതിന് പിന്നാലെ ചെന്നൈ സിറ്റി പൊലീസ് ഇരുവര്‍ക്കും 2000 രൂപ പിഴ ഈടാക്കുകയായിരുന്നു. ട്രാഫിക് പൊലീസ് തന്നെ ഇത് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. 

അതേസമയം പൊലീസ് പിഴ ചുമത്തിയതിന് പിന്നാലെ ഇതേ ചാനല്‍ പ്രശാന്തിന്‍റെ ഒരു വിശദീകരണ വീഡിയോയും പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖം ചെയ്യുകയായിരുന്നതിനാല്‍ ഹെല്‍മെറ്റ് വെക്കുന്നപക്ഷം തനിക്ക് ചോദ്യങ്ങള്‍ കൃത്യമായി കേള്‍ക്കാനും മറുപടി പറയാനും ബുദ്ധിമുട്ടാകുമെന്നതിനാലാണ് അത് ഒഴിവാക്കിയതെന്നാണ് പ്രശാന്ത് പറയുന്നത്. ബൈക്ക് ഓടിക്കുമ്പോള്‍ എല്ലായ്പ്പോഴും ഹെല്‍മറ്റ് ധരിക്കണമെന്ന് നടന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018 ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ചിത്രം അന്ധാധുനിന്‍റെ റീമേക്ക് ആണ് അന്ധകന്‍. ഇതേ ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു പൃഥ്വിരാജ് നായകനായി 2021 ല്‍ പുറത്തെത്തിയ ഭ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week