27.1 C
Kottayam
Friday, November 1, 2024
test1
test1

kodakara black money: ‘കുഴല്‍പ്പണ ഇടപാട് സുരേന്ദ്രൻ്റെ നേതൃത്വത്തിൽ, 2021 ൽ ബിജെപി സ്ഥാനാർത്ഥികൾക്ക് കൊടകര മോഡൽ പണം എത്തിയെന്ന്‌ പ്രസീത അഴീക്കോട്

Must read

കോഴിക്കോട്: 2021 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണം എത്തിയെന്ന് ജെആർപി നേതാവ് പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് ഇടപാട് നടന്നത്. ബത്തേരിയിൽ എത്തിയത് മൂന്നര കോടി രൂപയാണ്. ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റായ പ്രശാന്ത് മലവയലിൻ്റെ സംഘം മഞ്ചേശ്വരത്തുനിന്ന് വയനാട്ടിലേക്ക് പണം കടത്തി. തെളിവുകൾ ലഭിച്ചിട്ടും പരാതി പൂഴ്ത്തിയെന്നും പ്രസീത അഴീക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അന്വേഷണ ഉദ്യോഗസ്ഥൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടും തുടർ നടപടി ഉണ്ടായില്ല. തിരൂർ സതീഷിന്റെ ആരോപണം ശരിയാണെന്നാണ് തന്റെ അഭിപ്രായം. എൻഡിഎയുടെ ഭാഗമാകാൻ സികെ ജാനുവിന് 10 ലക്ഷം കൊടുത്തു. ബത്തേരി ഹോം സ്റ്റൈൽ വച്ച് 25 ലക്ഷവും കൈമാറി. കേരളത്തിൻ്റെ പല ഭാഗങ്ങളിലും പണം എത്തിയിട്ടുണ്ട്. ഇത് ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും പ്രസീത അഴീക്കോട് പറഞ്ഞു. 

കെ സുരേന്ദ്രന് സംരക്ഷണം ലഭിക്കുന്നുണ്ട്. ഹോം സ്റ്റേയിൽ വെച്ച് പണം നൽകിയത് പൂജാ ദ്രവ്യങ്ങൾ എന്ന വ്യാജേനയാണ്. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും നാലുതവണ കളക്ടർ ആയിരുന്ന രേണു രാജിനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രസീത അഴീക്കോട് പറഞ്ഞു. 

അതേസമയം, കൊടകര കുഴൽപ്പണ കേസ് ആരോപണത്തിലുറച്ച് നിൽക്കുകയാണ് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് തിരൂർ സതീഷ് പറഞ്ഞു. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി പറഞ്ഞു.

സാമ്പത്തിക ക്രമേക്കേടിൽ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി. തൃശ്ശൂർ ബിജെപി ഓഫീസിൽ കോടികൾക്ക് കാവൽ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസിൽ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററെന്നും സതീഷ് വെളിപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'പൂരത്തിന് ആംബുലൻസിലെത്തിയത് കേന്ദ്രമന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓർമ്മയില്ലേ'; പരിഹസിച്ച് കെ എൻ ബാലഗോപാൽ

കൊല്ലം: ആംബുലൻസ് വിവാദത്തിൽ സുരേഷ് ഗോപിയെ പരിഹസിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സുരേഷ് ഗോപി ഓർമ്മയില്ലാതെ പെരുമാറുന്നത് വലിയ കഷ്ടമാണ്. തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും സുരേഷ് ഗോപിക്ക്...

റെയിൽവെയിൽ പുതിയ ടിക്കറ്റ് റിസർവേഷൻ നിയമങ്ങൾ പ്രാബല്യത്തിൽ; പുതിയ നയത്തിൻ്റെ കാരണം വ്യക്തമാക്കി റെയിൽവെ

ന്യൂഡൽഹി: റെയിൽവെയിൽ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്ന കാലപരിധി നേരത്തെയുണ്ടായിരുന്ന 120 ദിവസത്തിൽ നിന്ന് 60 ദിവസമാക്കി കുറച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്...

സഹായാത്രികയെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാൻ സഹായ ഹസ്തം തേടി യാത്രക്കാർ

ഏറ്റുമാനൂർ: ദീർഘകാലം ട്രയിനിൽ ഒപ്പം സഞ്ചരിച്ച സഹയാത്രികയക്ക് മജ്ജ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ധന സമാഹരണവുമായി ട്രെയിൻ യാത്രക്കാർ. ക്യാൻസർ രോഗത്തെ തുടർന്ന് ഒന്നരവർഷക്കാലമായി ചികിത്സയിയിൽ തുടരുന്ന ജീനാ ഗോപിനാഥ് മുളന്തുരുത്തിയിൽ നിന്ന്...

SSLC Examination: എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം∙  സംസ്ഥാനത്ത്‌ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍  26 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചത്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മേയ് മൂന്നാം വാരത്തിനു മുന്‍പ് ഫലപ്രഖ്യാപനം നടത്തും....

Israel conflict:പരസ്പരം ആക്രമിച്ച്‌ ഇസ്രയേലും ഹിസ്ബുള്ളയും; ലെബനനിൽ 24-ഉം ഇസ്രയേലിൽ ഏഴുപേരും കൊല്ലപ്പെട്ടു

ടെല്‍ അവീവ്: വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ്. ഇരുപക്ഷവും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഹിസ്ബുള്ളയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണെന്ന് ഇസ്രയേല്‍ പ്രതിരോധ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.