ദില്ലി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്ത ഫേസ്ബുക്കിന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
മോദി സര്‍ക്കാരിന്റെ പാദസേവകനാണ് സുക്കര്‍ ബര്‍ഗ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ എന്നാണ് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചത്.
” മിസ്റ്റര്‍ സുക്കര്‍ബര്‍ഗ്, മോദി സര്‍ക്കാരിന്റെ പാദസേവകനായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ?” പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.
അംബാനിയും അദാനിയും മാത്രം സുരക്ഷിതമായിരിക്കുന്ന ഇന്ത്യയില്‍ ബി.ജെ.പിക്ക് ചെയ്യുന്ന ഓരോ വോട്ടിനും നാളെ ദുഃഖിക്കേണ്ടി വരും; ട്രെന്റിംഗായി ഇന്ത്യ അണ്‍സേഫ് അണ്ടര്‍ ബി.ജെ.പി
ഞായറാഴ്ചയായിരുന്നു കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. ഏതാണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് അക്കൗണ്ടുകള്‍ തിരിച്ചു കിട്ടിയത്.
കര്‍ഷകപ്രക്ഷോഭം ലൈവായി കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കര്‍ഷക സംഘടനയായ കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. ഫേസ്ബുക്ക് കമ്മ്യൂണിറ്റി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്നാരോപിച്ചാണ് പേജുകള്‍ ബ്ലോക്ക് ചെയ്തത്.
ഏഴ് ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തത്