24.5 C
Kottayam
Friday, June 5, 2026

റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമ പരിജ്ഞാനം; പിന്തുണച്ച് പ്രശാന്ത്

Must read

തിരുവനന്തപുരം: തിരുവല്ല നഗരസഭയിലെ വിവാദ റീൽസിൽ ഉദ്യോഗസ്ഥരെ പിന്തുണച്ച് മുൻ കോഴിക്കോട് കളക്ടർ എൻ പ്രശാന്ത് ഐഎഎസ്. ഒരു ഞായറാഴ്ച ദിവസം റീലുണ്ടാക്കാനും പോസ്റ്റിടാനും പൊതുസ്ഥലത്ത്‌ ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമ പരിജ്ഞാനമെന്ന് എൻ പ്രശാന്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്തിന്റെ പിന്തുണ. ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വന്ന സാഹചര്യത്തിലാണ് പിന്തുണയുമായി പ്രശാന്ത് രം​ഗത്തെത്തിയത്. 

‘ചട്ടങ്ങൾക്കപ്പുറം ജോലി ചെയ്യുന്നവർ ആസ്വദിച്ച് പണിയെടുക്കണം. റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തിൽ, പൊതുസ്ഥലത്ത്‌ ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം. എത്രയോ ഉയർന്ന തസ്തികയിലിരിക്കുന്നവർ ജോലിസമയത്തും‌, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത്‌ കൂട്ടുന്നതിനെക്കാൾ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലർത്തുന്നതാണ്‌ ഇവരുടെ കലാസൃഷ്ടി‌’-എൻ പ്രശാന്ത് പറഞ്ഞു. 

പോസ്റ്റിന്റെ പൂർണ്ണ രൂപം

ഒമ്പത്‌ മണിക്ക്‌ മുന്നെയും, അഞ്ച്‌ മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ്‌ അവധിദിവസങ്ങളിലുമൊക്കെ കുറച്ച്‌ സർക്കാറുദ്യോഗസ്ഥർ ജോലി ചെയ്യുന്നത്‌ നിയമം അനുശാസിക്കുന്നത്‌ കൊണ്ടല്ല. അസംബ്ലി കൂടിയിരിക്കുന്ന ഈ സമയത്ത്‌ പല ഉദ്യോഗസ്ഥരും രാത്രി ഏറെവൈകിയാണ്‌ ഓഫീസ്‌ വിട്ട്‌ പോകുന്നത്‌.

- Advertisement -

ആ കുറച്ച്‌ പേർക്ക്‌ അങ്ങനെ തോന്നുന്നത്‌ കൊ‌ണ്ടാണ്‌ ഈ സിസ്റ്റം ഇങ്ങനെയെങ്കിലും ഓടുന്നത്‌.‌  അങ്ങനെ ചട്ടങ്ങൾക്കപ്പുറം മനസ്സറിഞ്ഞ്‌ ജോലി ആസ്വദിച്ച്‌ ചെയ്യുന്നവർ ഒരോളത്തിൽ enjoy ചെയ്ത്‌ പണിയെടുക്കട്ടെ.‌ റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തിൽ, പൊതുസ്ഥലത്ത്‌ ഒരു പൗരന്‌ അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം.

- Advertisement -

എത്രയോ ഉയർന്ന തസ്തികയിലിരിക്കുന്നവർ ജോലിസമയത്തും‌, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത്‌ കൂട്ടുന്നതിനെക്കാൾ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലർത്തുന്നതാണ്‌ ഇവരുടെ കലാസൃഷ്ടി‌. അസൂയ, കുശുമ്പ്‌, പുച്ഛം – മലയാളിഗുണത്രയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week