33.4 C
Kottayam
Saturday, May 4, 2024

‘2000 രൂപയുടെ മൊബൈലും കൊണ്ടുനടക്കുന്ന പാവം ചെറുക്കനാണ് പ്രണവ്; ദുൽഖറിന്റെ അത്രയും ഡീസന്റായ ആരുമില്ല’

Must read

കൊച്ചി:സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ സജീവമായി തുടരുകയാണ്. സെറ്റിലെ മോശം പെരുമാറ്റങ്ങളുടെ പേരിൽ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ വിലക്കുന്നത് അറിയിച്ചു കൊണ്ട് സിനിമ സംഘടനകൾ നടത്തിയ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് ഈ ചർച്ചകൾ സജീവമായത്. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് മുൻപ് ആരോപണങ്ങൾ വന്നിരുന്നെങ്കിലും നടപടികളിലേക്ക് പോയിരുന്നില്ല. ഇതേ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പൊതുസമൂഹത്തിൽ നിന്ന് ഉയർന്നത്.

വീണ്ടും ഇത് ചർച്ചയാകുമ്പോൾ നിർമ്മാതാക്കളും സംവിധായകരും താരങ്ങളും അടക്കമാണ് ഇതേ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. സെറ്റുകളിലെ ലഹരി ഉപയോഗം ശരിവെച്ചു കൊണ്ട് നടന്മാരായ ബാബുരാജും ടിനി ടോമും സംസാരിച്ചത് വാർത്തയായി മാറിയിരുന്നു. മലയാള സിനിമയിൽ വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്ന് വെച്ചെന്നുമാണ് ടിനി പറഞ്ഞത്.

എന്നാൽ ടിനി ടോമിന്റെ വാക്കുകൾ വലിയ വിമർശനങ്ങൾക്ക് കാരണമായി മാറിയിരുന്നു. നിരവധി പേർ താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. അതിനിടെ ടിനി ടോമിനെ അനുകൂലിച്ചു കൊണ്ട് നിർമാതാവ് സജി ചെറിയാൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ടിനി ടോം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നും പുള്ളിയെ ഞാൻ അഭിനന്ദിക്കുന്നുവെന്നുമാണ് സജി നന്ത്യാട്ട് പറഞ്ഞത്. ഒപ്പം സൂപ്പർ താരങ്ങളുടെ മക്കളൊന്നും ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത സത്യസന്ധർ ആണെന്നും അദ്ദേഹം പറഞ്ഞു.

മലയാളസിനിമയിലെ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ ചില ടെക്‌നീഷ്യന്മാർക്കിടയിലും നടിമാർക്കിടയിലും ലഹരി ഉപയോഗമുണ്ടെന്ന് സജി നന്ത്യാട്ട് ആരോപിച്ചു. എനിക്ക് ആരേയും പേടിയില്ല. പരസ്യമായിട്ട് അല്ലെ ഞാൻ പറയുന്നത്. ഇങ്ങനെ ഇത് പറഞ്ഞതിന്റെ പേരിൽ റേഷൻ കടയിൽ നിന്നും എന്റെ പേര് വെട്ടുമെങ്കിൽ വെട്ടട്ടെയെന്നും സജി നന്ത്യാട്ട് പറഞ്ഞു.

ഇവിടെ നടക്കുന്ന അഴിമതിയും തോന്നിവാസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിളിച്ചു പറഞ്ഞില്ലേ. പ്രസിഡന്റ രഞ്ജിത്ത് ആണല്ലോ കാര്യങ്ങൾ വിളിച്ചു പറഞ്ഞത്. അവിടെ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു ഉണ്ടായിരുന്നല്ലോ. ഉണ്ണികൃഷ്ണൻ അടക്കമുള്ള ബന്ധപ്പെട്ട ആളുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രധാനപ്പെട്ട നേതൃത്വം തന്നെയാണ് സമൂഹത്തോട് കാര്യങ്ങൾ തുറന്നു പറഞ്ഞത്. എന്നിട്ട് എന്ത് സംഭവിച്ചു.

ഞങ്ങൾക്ക് തുറന്നു പറയാനേ കഴിയൂ. ലോ ആൻഡ് ഓർഡർ കൈയ്യിൽ എടുക്കാൻ അവകാശം ഇല്ല. ഇന്ന വ്യക്തി എന്ന് ചൂണ്ടിക്കാണിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ എന്നും സജി നന്ത്യൻ പറഞ്ഞു. രണ്ടുപേരോട് ഞങ്ങൾ സഹകരിക്കില്ലെന്ന് പറഞ്ഞപ്പോൾ, ഇവർ സൂപ്പർ സ്റ്റാറുകളുടെ മക്കൾ ആയിരുന്നു എങ്കിൽ ഇവരോട് ഇങ്ങനെ ചെയ്യുമായിരുന്നോ എന്നാണ് ചില ആളുകൾ ചോദിച്ചത്.

pranav mohanlal dulquer

സൂപ്പർ സ്റ്റാറുകളുടെ അല്ല ആരുടെ മക്കളായാലും നമുക്ക് മുകളിൽ ദോഷമായി നിന്നാൽ അത് സ്വർണ മരം ആയാലും വെട്ടിക്കളയും. ഇവർ സൂപ്പർ സ്റ്റാറുകളുടെ മക്കൾ എന്ന് ഉദ്ദേശിച്ചത് ആരെയാണെന്നും സജി നന്ത്യാട്ട് ചോദിച്ചു. മമ്മൂട്ടിയുടെ മകൻ ദുൽഖർ നമ്മൾക്ക് അറിയാമല്ലോ, ഇത്ര നല്ല ചെറുപ്പക്കാരൻ, ഇത്രയും നല്ല ഡീസന്റ് ചെറുപ്പക്കാരൻ വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിന്റെ മകനെ കുറിച്ച് നമുക്ക് അറിയാം, 2000 രൂപയുടെ മൊബൈൽ ഉപയോഗിച്ച് നടക്കുന്ന ഒരു പാവം ചെറുക്കനാണ്. ഒരു പ്രശ്നവും മലയാള സിനിമയിൽ ഉണ്ടാക്കാത്ത സത്യസന്ധർ ആണ് ഇരുവരും. അവരുടെ മേൽ നമ്മൾ എന്തിനു നടപടി എടുക്കണം. അവർ ഞങ്ങളെക്കാൾ ഡീസന്റ് ആണ്. മമ്മൂട്ടിയുടെ മകന് ഒട്ടും തന്നെ അഹങ്കാരമില്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week