24.1 C
Kottayam
Friday, June 5, 2026
No menu items!

പാരാലിമ്പിക്സ്; ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലില്‍

Must read

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ പ്രമോദ് ഭഗത്. സെമിഫൈനലില്‍ ജപ്പാന്റെ ദയ്‌സുകെ ഫുജിഹരെയെയാണ് പ്രമോദ് തോല്‍പ്പിച്ചത്. അമ്പെയ്ത്തില്‍ ഹര്‍വിന്ദര്‍ സിംഗ് ഇന്ത്യക്കായി വെങ്കല മെഡല്‍ നേടി. പാരാലിമ്പിക്‌സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. കൊറിയയുടെ എംഎസ് കിമ്മിനെയാണ് ഹര്‍വിന്ദര്‍ കീഴടക്കിയത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തില്‍ 6-5 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നില 13 ആയി.

നേരത്തെ, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്എച്ച് വിഭാഗത്തില്‍ ഇന്ത്യ മെഡല്‍ നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി അവാനി ലെഖാറയാണ് വെങ്കല മെഡല്‍ നേടിയത്. നേരത്തെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിം?ഗ് വിഭാ?ഗത്തില്‍ അവാനി നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവും അവാനി സ്വന്തമാക്കി.

പുരുഷന്മാരുടെ ഹൈജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ നേരത്തെ വെള്ളി നേടിയിരുന്നു. ടി 64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍ മറി കടന്നത് 2.07 മീറ്റര്‍. ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് റിയോ ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു.

2016 റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ താരമാണ് മാരിയപ്പന്‍ തങ്കവേലു. 1.86 മീറ്റര്‍ ദൂരം ചാടിയാണ് മാരിയപ്പന്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാര്‍ 1.83 മീറ്റര്‍ ദൂരം താണ്ടി. മറ്റൊരു ഇന്ത്യന്‍ താരം വരുണ്‍ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കനത്ത മഴയിലാണ് ഹൈജമ്പ് മത്സരങ്ങള്‍ നടന്നത്.

- Advertisement -

അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലായിരുന്നു സ്വര്‍ണപ്പോര് നടന്നത്. 1.83 മീറ്റര്‍ ദൂരം അനായാസം മറികടന്ന ഇരുവര്‍ക്കും ആദ്യ രണ്ട് അവസരങ്ങളില്‍ 1.86 മീറ്റര്‍ ദൂരം മറികടക്കാനായില്ല. മൂന്നാം അവസരത്തില്‍ മാരിയപ്പന്‍ ഈ ദൂരം മറികടന്നപ്പോള്‍ ശരത് കുമാര്‍ മൂന്നാമതും പരാജയപ്പെട്ടു. അമേരിക്കയുടെ സാം ഗ്രീവ് മൂന്നാം ശ്രമത്തില്‍ 1.86 മീറ്റര്‍ മറികടന്നു. ഇതോടെ സ്വര്‍ണപ്പോര് മാരിയപ്പനും സാമും തമ്മിലായി.

- Advertisement -

ആദ്യ രണ്ട് ശ്രമത്തിലും 1.88 മീറ്റര്‍ ദൂരം മറികടക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. മൂന്നാം ശ്രമത്തിലും മാരിയപ്പന്‍ പരാജയപ്പെട്ടു. എന്നാല്‍, മൂന്നാം ശ്രമത്തില്‍ 1.88 മീറ്റര്‍ ദൂരം മറികടന്ന സാം ഗ്രീവ് സ്വര്‍ണനേട്ടവുമായി മടങ്ങുകയായിരുന്നു. വെള്ളിയും വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week