24.2 C
Kottayam
Saturday, June 6, 2026

ന്യൂസ് ക്ലിക്ക്: യു.എ.പി.എ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രബിർ പുരകായസ്തയും അമിതും ഹൈക്കോടതിയിൽ

Must read

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ. കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകായസ്തയും എച്ച്.ആര്‍. തലവന്‍ അമിത് ചക്രവര്‍ത്തിയും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ചൈനാ അനുകൂല പ്രചാരണത്തിന് വിദേശ സഹായം കൈപ്പറ്റിയെന്ന കേസില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം ഇരുവരെയും അറസ്റ്റുചെയ്തിരുന്നു.

അഭിഭാഷകനായ കപില്‍ സിബലാണ് ഇരുവര്‍ക്കുമായി കോടതിയില്‍ ഹാജരാകുന്നത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ചിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റ് നിയമവിരുദ്ധവും സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനവുമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. ഹർജി ഇന്നുതന്നെ പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസ് സഞ്ജീവ് നരുല ഉള്‍പ്പെടെയുള്ള ബെഞ്ച് അംഗീകരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആറോടെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മുപ്പതോളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും നിരവധി മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് ന്യൂസ്‌ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെച്ചു. കംപ്യൂട്ടറും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ പ്രബിര്‍ പുരകായസ്തയുടെയും അമിത് ചക്രവര്‍ത്തിയുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week