HealthKeralaNews

കത്തുകളുമായി വീടുകള്‍ കയറിയിറങ്ങിയ പോസ്റ്റുമാന് കൊവിഡ്; ജനങ്ങള്‍ ഭീതിയില്‍

കൊല്ലം: കത്തുകളുമായി വീടുകള്‍ തോറും കയറിയിറങ്ങിയ പോസ്റ്റുമാന് കൊവിഡ്, കുലശേഖരപുരത്ത് ആശങ്ക. കുലശേഖരപുരം പഞ്ചായത്തിലെ കെ.എസ് പുരം പോസ്റ്റ് ഓഫീസിലെ തപാല്‍ വിതരണക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 11, 13, 14 വാര്‍ഡുകളില്‍ തപാല്‍ വിതരണം ചെയ്യുന്ന ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. 11, 14 വാര്‍ഡുകളെ നേരത്തേതന്നെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രോഗിയുമായി ജൂണ്‍ 15 മുതല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് കുലേേശഖരപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker