29.3 C
Kottayam
Wednesday, October 2, 2024

ഇ സഞ്ജീവനിയില്‍ പോസ്റ്റ് കൊവിഡ് ഒ.പി ആരംഭിച്ചു

Must read

തിരുവനന്തപുരം: ഇ സഞ്ജീവനിയില്‍ പോസ്റ്റ് കൊവിഡ് ഒ.പി ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ഒ.പി.യുടെ പ്രവര്‍ത്തനം. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

പോസ്റ്റ് കൊവിഡ് ആരോഗ്യ പ്രശ്നങ്ങളായ വിട്ടുമാറാത്ത ചുമ, ശ്വാസതടസം, കിതപ്പ്, നെഞ്ചുവേദന, നെഞ്ചില്‍ ഭാരം കയറ്റിവച്ചത് പോലുള്ള തോന്നല്‍, തലവേദന, തലകറക്കം, ഓര്‍മ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടല്‍, ഉറക്കകുറവ്, ആശയക്കുഴപ്പം, പേശീ വേദന, സന്ധി വേദന, അകാരണമായ ക്ഷീണം, കാല്‍പാദങ്ങളില്‍ ഉണ്ടാകുന്ന നീര്‍വീക്കം, മാനസിക പ്രശ്നങ്ങള്‍ എന്നിവ ഉള്ളവര്‍ കൃത്യമായും ഇ സഞ്ജീവനി ഒ.പി. സേവനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.

മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ കീഴില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരാണ് ഇ സഞ്ജീവനി പോസ്റ്റ് കൊവിഡ് ഒ.പി വഴിയുള്ള സേവനങ്ങള്‍ നല്‍കുന്നത്. ഒപി തുടങ്ങിയപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ആദ്യ ദിവസം തന്നെ നൂറിലധികം പേരാണ് പോസ്റ്റ് കൊവിഡ് ഒപി സേവനം പ്രയോജനപ്പെടുത്തിയത്. ഇതുകൂടാതെ കൊവിഡ് ഒപിയില്‍ രോഗികള്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാണ്.

എങ്ങനെ ഇ സഞ്ജീവനി വഴി ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ലഭിച്ച ടോക്കണ്‍ നമ്പര്‍ ചേര്‍ത്ത് പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

Popular this week