24.4 C
Kottayam
Sunday, September 29, 2024

കോവിഡ് മുക്തരായവർ മൂന്ന് മാസത്തേക്ക് ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ

Must read

കൊച്ചി:കോവിഡ് രോഗം ബാധിച്ച് കഴിഞ്ഞാൽ സാധാരണ 15 ദിവസത്തില്‍ ടെസ്റ്റ് നെഗറ്റീവാകും. ചിലര്‍ക്കിത് ഒരു മാസം വരെ എടുത്തേക്കാം. നെഗറ്റീവ് ആയാല്‍ മാത്രമേ ക്വാറന്റൈന്‍ അവസാനിപ്പിക്കാവൂയെന്നത് പ്രധാനമാണ്. 15 ദിവസത്തില്‍ തന്നെ ഇത് മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യത ഇല്ലാതാകും. എന്നാല്‍ ടെസ്റ്റ് ചിലര്‍ക്ക് ടെസ്റ്റ് പൊസറ്റീവാക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകള്‍ നെഗറ്റീവാകാന്‍ ഒരു മാസം പിടിക്കും. എന്നാല്‍ ഇങ്ങനെയെങ്കിലും പകരാനുള്ള സാധ്യത കുറവാണ്.

ഈ സമയത്തും രോഗിയായ ആള്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിയ്ക്കുന്നത് നല്ലതാണ്. വീട്ടിലുള്ളവരും ധരിച്ചാല്‍ കൂടുതല്‍ നല്ലത്. ഈ സമയത്ത് ഓഫീസിലേക്കും പോകാം.

ഈ സമയത്ത് പൊതു കക്കൂസുകള്‍ ഉപയോഗിയ്ക്കരുത്. കാരണം മലത്തില്‍ ഈ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാളുണ്ടാകും എന്നു പറയുന്നു. ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുന്നേയുള്ളൂ.

മൂന്നു മാസക്കാലം നല്ല ഭക്ഷണം പ്രധാനമാണ്. ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കാന്‍ പ്രോട്ടീന്‍, ഫ്രൂട്‌സ് എന്നിവ കഴിയ്ക്കാം. ചെറിയ മത്സ്യങ്ങള്‍ നല്ലതാണ്. കഴിയുന്നതും അമിതമായി മധുരം, മസാല, വറുത്തവ എന്നിവ കുറയ്ക്കുക. തൈര് പോലുളള പ്രോ ബയോട്ടിക്കുകള്‍ കഴിയ്ക്കാം. ഇത് ഗുണം നല്‍കും. ഇതു പോലെ മദ്യപാന,പുകവലി, ഡ്രഗ്‌സ് ശീലങ്ങളും ഒഴിവാക്കണം. ഇതെല്ലാം ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് സ്‌ട്രെസുണ്ടാക്കും. ഇതു പോലെ വ്യായാമം ചെയ്യുന്നതും നല്ലതാണ്. നല്ലതു പോലെ ഉറക്കമെന്നത് ഏറെ പ്രധാനമാണ്.

കൊവിഡ് വന്നവരില്‍ വിട്ടുമാറാത്ത ചുമ, തൊണ്ടയില്‍ അസ്വസ്ഥത എന്നിവ വരുന്നു. കോവിഡ് വന്നാല്‍ മ്യൂകസ് മെംബ്രേയ്ന്‍ ആരോഗ്യം തിരിച്ചു കിട്ടാന്‍ സമയമെടുക്കുന്നതാണ് കാരണം. ഇതു പോലെ കഫത്തോടു കൂടിയ ചുമയും സാധാരണയാണ്. ഇത് ചുമച്ച് കഫം പോകുന്നുവെങ്കില്‍ പ്രശ്‌നമില്ല. ഇതിനായി വരണ്ട ചുമയെങ്കില്‍, അതായത് തൊണ്ടയ്ക്ക് ചൊറിച്ചിലെങ്കില്‍ പൊടിപ്പിച്ച മഞ്ഞള്‍ രണ്ടോ മൂന്നോ തുള്ളി നാവില്‍ ഇട്ട് അലിയിച്ചിറക്കുന്നത് നല്ലതാണ്.

ഇതു പോലെ മുടി കൊഴിച്ചിലും കൊവിഡിന് ശേഷം കണ്ടു വരുന്നു. ഈ രോഗത്തിന്റെ ഇഫക്ട് മുടിയിഴകളെ ബാധിയ്ക്കാന്‍ രണ്ടു മാസമെടുക്കും. അതായത് ഈ ബുദ്ധിമുട്ട് രണ്ടു മാസം കഴിഞ്ഞാല്‍ വരാം. അതിന് പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുക, വെള്ളം കുടിയ്ക്കുക, ഇതു പോലെ ബയോട്ടിന്‍, വൈറ്റമിനുകള്‍ കഴിയ്ക്കുകയെന്നത് പ്രധാനമാണ്. കയ്യില്‍ കിട്ടിയ വൈറ്റമിനുകള്‍ കഴിയ്ക്കാതെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കുക.

ക്ഷീണമാണ് കൊവിഡ് വന്നുപോയവരില്‍ കാണുന്ന ഒന്ന്.ധാരാളം വെള്ളം കുടിയ്ക്കുക. നല്ല ഭക്ഷണം കഴിയ്ക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week