24.9 C
Kottayam
Sunday, October 6, 2024

പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല; കോട്ടയത്ത് ഹോട്ടൽ സപ്ലെയറുടെ തല അടിച്ചുപൊട്ടിച്ചു

Must read

കോട്ടയം:ചങ്ങനാശേരിയിൽ ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്കാണ് ഭക്ഷണം കഴിക്കാൻ എത്തിയവരുടെ മർദ്ദനമേറ്റത്. പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനമെന്നാണ് പരാതി. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കുന്നതിനായി മൂന്നംഗ സംഘം എത്തുകയായിരുന്നു. തുടർന്ന്, ഇവർ പൊറോട്ട ഓർഡർ ചെയ്തു. എന്നാൽ, പൊറോട്ട കൊണ്ടു വച്ചതിന് പിന്നാലെ ഭക്ഷണം കഴിക്കാൻ എത്തിയവർ പൊറോട്ടയ്‌ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു.

തുടർന്നുണ്ടായ തർക്കത്തിനിടെ സംഘം സപ്ലൈയറെ ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു. ആക്രമണത്തിൽ തൊഴിലാളിയുടെ തല പൊട്ടി. തലയ്ക്കാണ് അടിയേറ്റതെന്ന് ഹോട്ടലുടമ പറഞ്ഞു.

സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസെത്തി. പരിക്കേറ്റയാളെ പൊലീസുകാർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും അക്രമ നടത്തുന്നവരെ അമർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നു ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് എൻ പ്രതീഷ് ജില്ലാ സെക്രട്ടറി കെകെ ഫിലിപ്പ് കുട്ടി, യൂണിറ്റ് പ്രസിഡൻ്റ് പിഎസ് ശശിധരൻ, യൂണിറ്റ് സെക്രട്ടറി ബഷീർ ഗോൾഡൻ സ്പൂൺ തുടങ്ങിയവർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week