29.4 C
Kottayam
Saturday, June 6, 2026

പോണ്‍ ചിത്രങ്ങള്‍ക്ക് അടിമ; 11കാരനും എട്ടുവയസ്സുകാരനും ആറുവയസ്സുകാരിയെ കൊലപ്പെടുത്തി

Must read

ഗുവാഹത്തി: അസമില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. അശ്ലീല സിനിമകളുടെ അടിമകളായ 11 വയസ്സുകാരനും എട്ട് വയസ്സുകാരനും ബലാത്സംഗം ചെറുത്ത ആറുവയസ്സുകാരിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി. അസമിലെ നാഗാവ് ജില്ലയിലാണ് സംഭവം. രണ്ട് കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 18നാണ് കുട്ടി കൊല്ലപ്പെട്ടത്. ശുചിമുറിയില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ആറുവയസ്സുകാരിയെ ആക്രമിച്ച കുട്ടികള്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടമികളായിരുന്നെന്ന് നാഗാവ് എസ്പി ആനന്ദ് മിശ്ര പറഞ്ഞു. ഇവര്‍ ആസൂത്രണം ചെയ്താണ് കൃത്യം നടത്തിയതെന്നും ഇക്കാര്യങ്ങളില്‍ സമൂഹം കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടി ഇവരുടെ അയല്‍പക്കത്തായിരുന്നു താമസം. പിടിയിലായ കുട്ടികള്‍ ബന്ധുക്കളാണ്. പിടിയിലായ ഒരു കുട്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിക്കുന്നത്.

നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെയാണ് കുട്ടി. കൊല്ലപ്പെട്ട കുട്ടിയുമായി ശാരീരക ബന്ധം വേണമെന്ന് ആവശ്യപ്പെട്ടു. ആറുവയസ്സുകാരി എതിര്‍ക്കുകയും മോശമായി പെരുമാറിയത് മാതാപിതാക്കളോട് പറയുമെന്ന് പറയുകയും ചെയ്തതോടെ കുട്ടിയെ കല്ലുകൊണ്ട് ആക്രമിച്ചു. പിന്നീട് 11 വയസ്സുകാരനെ കൂട്ടിക്കൊണ്ടുവന്ന് കല്ലുകൊണ്ട് കുട്ടിയെ വീണ്ടും ആക്രമിച്ചു.

എട്ടുവയസ്സുകാരന്റെ മാതാപിതാക്കള്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിയാമായിരുന്നെന്നും അവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. പിതാവിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നത് കുട്ടിയാണ്. ഈ ഫോണില്‍ നിന്നാണ് കുട്ടി പതിവായി അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നത്. ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി ഫോണ്‍ അച്ഛനില്‍ നിന്ന് വാങ്ങിയ കുട്ടി നിരന്തരമായി അശ്ലീല ചിത്രം കാണുകയായിരുന്നു. മറ്റ് കുട്ടികള്‍ക്കും കാണിച്ചുകൊടുത്തിരുന്നു. ജുവനൈല്‍ കോടതിയില്‍ കുട്ടികളെ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week