പോൺ നടി വീട്ടിൽ മരിച്ച നിലയിൽ; മരണം വിവാദ വെളിപ്പെടുത്തലിന് പിന്നാലെ
പോൺ ചിത്രങ്ങളിലെ നായികയെ മരിച്ച നിലയിൽ കണ്ടെത്തി. 24കാരിയായ പെറുവിയൻ താരം തൈന ഫീൽഡ്‌സിനെയാണ് സ്വന്തം വീട്ടിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെറുവിലെ അറിയപ്പെടുന്ന താരമാണ് തൈന. പോൺചിത്ര മേഖലയിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ആരോപണമുന്നയിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൈന മരിച്ചെന്ന വാർത്ത സത്യമാണെന്നും കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ അലജന്ദ്ര സ്വീറ്റ് ഔട്ട്ലെറ്റിനോട് പറഞ്ഞു. തൈനയുമായി സഹകരിച്ചിരുന്ന നിർമ്മാണ കമ്പനികളിലൊന്നായ മിൽക്കി പെറുവും അനുശോചനം രേഖപ്പെടുത്തി.
വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ല. തൈന ഇനി കൂടെയില്ലെന്ന യാഥാർഥ്യം അംഗീകരിക്കാനുന്നില്ല. നിങ്ങളെ ഒരിക്കൽ കൂടി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കമ്പനി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. പോൺ ചലച്ചിത്ര രംഗത്ത് താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് ഫീൽഡ്സ് എട്ടുമാസം മുമ്പ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. എന്നെ ജോലിക്കെടുത്താൽ എന്നെക്കൊണ്ട് അവർക്കിഷ്ടമുള്ളത് ചെയ്യാമെന്നാണ് ആദ്യം പലരും കരുതിയിരുന്നത്. സംഭവത്തിന് ശേഷം ഞാൻ വീട്ടിൽ വന്ന് കുളിച്ചു. ഒരുപാട് കരഞ്ഞു. പിന്നീടും അതുതന്നെ പലതവണ സംഭവിച്ചു.
ഇത്തരത്തിലുള്ള സമൂഹത്തിൽ അഡൾട്ട് സിനിമകളിൽ അഭിനയിക്കുക എന്നത് ബുദ്ധുമുട്ടാണെന്നും തൈന തുറന്ന് പറഞ്ഞിരുന്നു. തൈനയുടെ തുറന്ന് പറച്ചിൽ ഈ രംഗത്ത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന മരണവാർത്ത പുറത്തുവന്നത്. എന്നാൽ തൈനയെ മരിച്ച നിലയിൽ കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും മരണകാരണം പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.