തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന പൂജ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ( അഞ്ചുപേര്‍ക്ക് ) മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്. മൊത്തം 40 ലക്ഷം ടിക്കറ്റുകള്‍ ആണ് അച്ചടിച്ചത്.
ഒന്നാം സമ്മാനത്തിന് അര്‍ഹമായ നമ്പര്‍ – JD 545542 പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
സമാശ്വാസ സമ്മാനമായി ഒരുലക്ഷം രൂപവീതം സമാന നമ്പരുള്ള മറ്റ് നാല് സീരീസിലെ ടിക്കറ്റുകള്‍ക്ക് ലഭിക്കും.
രണ്ടാം സമ്മാനം – JA 838734, JB 124349, JC 385583, JD 676775, JE 553135
മൂന്നാം സമ്മാനം – JA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838, JD 354656, JE 824957


