NationalNews

സൽമാൻ ഖാനുമായി പ്രണയത്തിൽ?പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ

മുംബൈ:ടൻ സൽമാൻ ഖാനുമായി പ്രണയത്തിലാണെന്ന വാർത്തകളോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ. ഇത്തരത്തിൽ തന്നെ കുറിച്ച് വരുന്ന വാർത്തകൾ കാണാറുണ്ടെന്നും ഇപ്പോഴത്തെ തന്റെ ശ്രദ്ധ മുഴുവൻ കരിയറിലാണെന്നും പൂജ പറഞ്ഞു. ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന സൽമാൻ ചിത്രത്തിൽ പൂജ നായികയായി എത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. 

‘ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. സിനിമയിൽ ആത്മാർഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുക എന്നതാണ്. സിനിമയിൽ ഞാനും സൽമാൻ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷുണ്ട്. അതാണ് സിനിമയിൽ ഏറ്റവും പ്രധാനം’, എന്ന് പൂജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാന്‍’.  ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും പാലക് തിവാരിയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഷെഹ്നാസ് ഗിൽ, പാലക് തിവാരി, സിദ്ധാർത്ഥ് നിഗം, രാഘവ് ജുയൽ, വെങ്കിടേഷ് ദഗ്ഗുബതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ യെന്റമ്മ എന്ന ഗാനം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയി ഡാന്‍സ് കളിച്ച സല്‍മാന്‍ തന്നെയായിരുന്നു ഗാനത്തിലെ ഹൈലൈറ്റ്. ഒപ്പം രാം ചരണും വെങ്കിടേഷും. നിലവിൽ ടൈഗർ 3യില്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ് സല്‍മാന്‍. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button