കാസർകോട്: പൂജ ബംബർ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഒരേ ഏജൻസിക്കെന്ന് സൂചന. ഒന്നാം സമ്മാനം അടിച്ചത് കാസര്‍കോട് വിറ്റ ടിക്കറ്റിനായിരുന്നു. JC 253199 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടിയാണ് സമ്മാനം അടിച്ചത്. കാസർകോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇവരുടെ ഭാരത് ഏജൻസിയിലൂടെയാണ് ടിക്കറ്റ് വിറ്റത്.
ഇപ്പോൾ രണ്ടാം സമ്മാനവും ഇതേ ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് എന്നാണ് സൂചന. രണ്ടാമത്തെ സമ്മാനവും തങ്ങള്‍ക്കാണ് ലഭിച്ചത് എന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും മേരിക്കുട്ടിയുടെ ഭര്‍ത്താവ് പറഞ്ഞു.
കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് ടിക്കറ്റുകള്‍ കൊടുക്കുന്നതെന്നും, ഭാഗ്യവാനെ തങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ണാടകയ്ക്ക് അടുത്തുള്ള സ്ഥലം ആയതിന് ഭാഗ്യം കര്‍ണാടകയിലേക്ക് പോകുമോ എന്ന് സംശയവും ഉയരുന്നുണ്ട്. ഓണം ബംബര്‍ അടിച്ചത് തമിഴ്‌നാട് സ്വദേശികള്‍ക്കായിരുന്നു .
മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുള്ള ഏജൻസിയായ ഭാരത് കേരളമൊട്ടാകെ വിറ്റത് 25000ടിക്കറ്റുകളാണെന്ന് മേരിക്കുട്ടിയുടെ ഭർത്താവ് ജോജോ ജോസഫ് പറഞ്ഞിരുന്നു. ഇത്തവണ നാല്പത് ലക്ഷം പൂജാ ബംബർ ലോട്ടറികളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഒൻപത് ലക്ഷത്തി ആയിരത്തി ഒരുന്നീറ്രി തൊണ്ണൂറ് ടിക്കറ്റുകളാണ് വിറ്റത്.
തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 4 കോടിയാണ് പൂജ ബംബറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാണ് സമ്മാനം ലഭിക്കുക,
10 ലക്ഷം രൂപ ( ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക് ) മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം ( ഒരു പരമ്പര) അഞ്താം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് സമ്മാനങ്ങളും ലോട്ടറി വിജയിച്ചവർക്ക് ലഭിക്കും. എന്തായാലും ആരായിരിക്കും ആ ഭാഗ്യശാലി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും