29.4 C
Kottayam
Friday, June 5, 2026

കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊന്നത് അമ്മ; മൊഴി തിരുത്തി അമ്മാവൻ, ബാലരാമപുരം കേസിൽ നുണപരിശോധന

Must read

ബാലരാമപുരം: രണ്ടു വയസ്സുകാരിയെ രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അമ്മാവനെയും അമ്മയെയും നുണപരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്. അറസ്റ്റിലായ അമ്മാവൻ ഹരികുമാർ തുടർച്ചയായി മൊഴിമാറ്റുന്നതാണ് അന്വേഷണസംഘത്തെ വലയ്ക്കുന്നത്. കുഞ്ഞിന്റെ അമ്മ ശ്രീതു തന്നെ പ്രതിയാക്കാനാണു ശ്രമിക്കുന്നതെന്നും അവരാണ് കൊലനടത്തിയതെന്നുമാണു സഹോദരൻ ഹരികുമാർ പറയുന്നത്.

റൂറൽ എസ്‌പി കെ.എസ്.സുദർശൻ ആഴ്ചകൾക്കുമുൻപ്‌ ജയിൽ സന്ദർശിച്ചപ്പോൾ പ്രതി താനല്ലെന്നും സഹോദരിയാണെന്നും ഹരികുമാർ ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു. തുടർന്ന്‌ റൂറൽ എസ്‌പിയുടെ നിർദേശപ്രകാരം അന്വേഷണസംഘം വീണ്ടും ജയിലിലെത്തി ഹരികുമാറുമായി സംസാരിച്ചു. സംഘത്തോടു താൻ തന്നെയാണ്‌ കൊലപാതകം നടത്തിയതെന്നാണു ഹരികുമാർ പറഞ്ഞത്. ജാമ്യത്തിലിറക്കാൻ സഹായിക്കാത്തതിന്റെ ദേഷ്യത്തിലാണ് സഹോദരിയെക്കുറിച്ച് ആരോപണമുന്നയിച്ചതെന്നാണ് ഹരികുമാർ പറയുന്നത്.

- Advertisement -

- Advertisement -

കേസിലെ കുറ്റപത്രം അന്തിമഘട്ടത്തിലാണ്. ഇത് കോടതിയിൽ സമർപ്പിക്കാനിരിക്കുമ്പോഴാണു ഹരികുമാറിന്റെ മൊഴിമാറ്റം. സഹോദരന്റെ ആരോപണം ദേവേന്ദുവിന്റെ അമ്മ ശ്രീതു നിഷേധിച്ചിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പ് കേസിൽ ശ്രീതുവും ജയിലിലാണ്. ദേവേന്ദുവിന്റെ അച്ഛനും ശ്രീതുവിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തെളിവുകൾ ലഭിക്കാത്തതിനാലാണു ആദ്യ ഘട്ടത്തിൽ ശ്രീതുവിനെ പോലീസ് ഇവരെ പ്രതിയാക്കാതിരുന്നത്.

കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപ്‌ രണ്ട് പേരുടേയും നുണപരിശോധന നടത്താനാണു അന്വേഷണസംഘത്തിന്റെ തീരുമാനം. നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ് തുടങ്ങിയ പരിശോധനകൾ നടത്തും. എന്നാൽ ഇതിനു ഇവരുടെ അനുമതിവേണം. നീതു നുണപരിശോധനയെ എതിർക്കുകയാണ്. നുണപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണു അന്വേഷണ സംഘത്തിന്റെ തീരുമാനം.

- Advertisement -

ജനുവരി 30-നാണ് ബാലരാമപുരത്തെ വീട്ടുവളപ്പിലെ കിണറ്റിൽ വീണുമരിച്ചനിലയിൽ ദേവേന്ദുവിനെ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണു ഹരികുമാർ കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയത്. ഹരികുമാറിനു സഹോദരിയോടുള്ള വഴിവിട്ട താത്പര്യത്തിനു കുട്ടി തടസ്സമാണെന്നു തോന്നിയതിനാലാണ് കൊലപാതകമെന്നാണു പോലീസ് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week