Home-bannerNationalNewsRECENT POSTS
ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മണി മുതല്‍ തന്നെ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെട്ടുപ്പ്. 1,46,92,136 വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇതില്‍ 81 ലക്ഷത്തോളം പുരുഷന്മാരും 66 ലക്ഷം സ്ത്രീകളുമാണ്.
ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ആംആദ്മി പാര്‍ട്ടിയും അധികാരം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ട് ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിലാണ്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് ഡല്‍ഹിയില്‍ എല്ലായിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. 40,000 പോലീസ് സേനാംഗങ്ങളെയാണ് ആകെ വിന്യസിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News