25.5 C
Kottayam
Sunday, June 7, 2026

മര്യാദയ്ക്ക് ക്യാമറ താഴെ വെക്കൂ, ഫോണും! പിന്നാലെ കൂടിയ പാപ്പരാസികളോട് കയര്‍ത്ത് കത്രീന

Must read

മുംബൈ:താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ ജീവിതം എപ്പോഴും ക്യാമറയ്ക്ക് മുന്നിലാണ്. എവിടെ പോയാലും അവരെ ക്യാമറക്കണ്ണുകള്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കും. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ വ്യക്തിജീവിതത്തേക്കുറിച്ചും വിശേഷങ്ങളുമൊക്കെ അറിയാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇത് മുതലെടുത്തുകൊണ്ടാണ് പാപ്പരാസികള്‍ താരങ്ങളുടെ പിന്നാലെ കൂടുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ പലപ്പോഴും താരങ്ങള്‍ക്ക് തങ്ങളുടെ സ്വകാര്യത നിഷേധിക്കപ്പെടുകയാണ് എന്നത് വസ്തുതയാണ്.

താരങ്ങളും വ്യക്തികളാണെന്നും എല്ലാവരേയും പോലെ തങ്ങളുടേതായ സ്വകാര്യത അവരും അര്‍ഹിക്കുന്നുണ്ടെന്ന വസ്തുത പലപ്പോഴും മാധ്യമങ്ങളും ആരാധകരും മറക്കാറുണ്ട്. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനെതിരെ പല താരങ്ങളും പരസ്യമായി തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ് ബോളിവുഡിലെ സൂപ്പര്‍ താരം കത്രീന കൈഫിന്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധയുള്ള താരമാണ് കത്രീന കൈഫ്. ഇതിന്റെ ഭാഗമായി ഇന്നലെ ഒരു പാര്‍ക്കില്‍ നടക്കാനിറങ്ങിയതായിരുന്നു കത്രീന. താരത്തിനൊപ്പം താരത്തിന്റെ ട്രെയിനറുമുണ്ടായിരുന്നു. ഈ സമയത്തായിരുന്നു പാപ്പരാസികള്‍ താരത്തിന് പിന്നാലെ കൂടിയത്. പാര്‍ക്കില്‍ വ്യായമം ചെയ്യുന്ന കത്രീനയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തി. നടത്തവും വ്യായമവുമൊക്കെ കഴിഞ്ഞ് തന്റെ കാറിലേക്ക് മടങ്ങിയപ്പോഴും പാപ്പരാസികള്‍ താരത്തെ പിന്തുടരുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ കത്രീന കാറില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരികയും പാപ്പരാസികളോട് ദേഷ്യപ്പെടുകയുമായിരുന്നു.

”പറയുന്നത് കേള്‍ക്കൂ, ക്യാമറ താഴെ വെക്കൂ. ഞങ്ങള്‍ ഇവിടെ വ്യായാമം ചെയ്യാനാണ് വന്നത്. ദയവ് ചെയ്ത് താഴെ വെക്കൂ. നിങ്ങളുടെ ഫോണും താഴെ വെക്കൂ” എന്നാണ് ഇപ്പോള്‍ വൈറലായി മാറുന്ന വീഡിയോയില്‍ കത്രീന കൈഫ് പറയുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കത്രീനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാതെയുള്ള ഫോട്ടോയെടുക്കല്‍ ശരിയല്ലെന്നും അനുവാദമില്ലാതെ സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

- Advertisement -

ഈയ്യടുത്തായിരുന്നു കത്രീന കൈഫ് വിവാഹിതയായത്. നടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം കഴിച്ചത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് കത്രീനയും വിക്കിയും. അതേസമയം തന്റെ വ്യക്തിജീവിതത്തെ സ്വകാര്യമായി തന്നെ വെക്കാനിഷ്ടപ്പെടുന്ന താരം കൂടിയാണ് കത്രീന. തങ്ങളുടെ വിവാഹം പോലും കത്രീനയും വിക്കിയും തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു നടത്തിയത്. സമീപകാലത്ത് ബോളിവുഡ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത താരവിവാഹങ്ങളിലൊന്നായിരുന്നു വിക്കിയുടേയും കത്രീനയുടേയും. തന്റെ വ്യക്തിജീവിതത്തെ എന്നും ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന താരമാണ് കത്രീന.

- Advertisement -

ഫോണ്‍ ഭൂത് ആണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇഷാന്‍ ഘട്ടറും സിദ്ധാന്ത് ചതുര്‍വേദിയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തില്‍ പ്രേതമായിട്ടായിരുന്നു കത്രീന എത്തിയത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ. സല്‍മാന്‍ ഖാന്‍ ടൈറ്റില്‍ വേഷത്തിലെത്തുന്ന സിനിമയുടെ ആദ്യ രണ്ട് ഭാഗവും വന്‍ ഹിറ്റായിരുന്നു.

അധികം വൈകാതെ കത്രീന ഒടിടിയിലേക്കും എത്തും. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്ന മെറി ക്രിസ്മസ് എന്ന സിനിമയും കത്രീനയുടേതായി അണിയറയിലുണ്ട്. അന്ധാദുന്‍ ഒരുക്കിയ ശ്രീറാം രാഘവനാണ് ചിത്രത്തിന്റെ സംവിധാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

Popular this week