പൊലീസുകാര്‍ സദാചാര പൊലീസാകരുത്;വ്യക്തിയുടെ സാഹചര്യം ചൂഷണംചെയ്യരുത്- സുപ്രീംകോടതി

ന്യൂഡല്‍ഹി: സദാചാര പോലീസിങ്ങിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. പോലീസ് ഉദ്യോഗസ്ഥര്‍ സദാചാര പോലീസ് ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യരുതെന്നും കോടതി പറഞ്ഞു. ഗുജറാത്തില്‍ ഒരു സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുത്ത് പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കുകയും തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരേ സി.ഐ.എസ്.എഫ്. നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ നിരീക്ഷണം.

സി.ഐ.എസ്.എഫിന്റെ ഐ.ബി.സി.എല്‍ ടൗണ്‍ഷിപ്പില്‍ വഡോദരയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാര്‍ പാണ്ഡേ എന്ന സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ അതുവഴി പോയ ഒരു കാമുകീകാമുകന്മാരുടെ വാഹനം തടഞ്ഞുനിര്‍ത്തുകയും മോശംരീതിയില്‍ പെരുമാറുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെയും കാമുകനെയും വിട്ടയക്കാന്‍ ഇവരില്‍നിന്ന് ഒരു വാച്ച് പ്രതിഫലമായി വാങ്ങുകയും ചെയ്തു.

സംഭവം പരാതിയായി. തുടര്‍ന്ന് സി.ഐ.എസ്.എഫ്. പരാതി പരിഹാരസമിതി രൂപവത്കരിക്കുകയും ഇതിന്റെ നിര്‍ദേശപ്രകാരം സന്തോഷിനെ പിരിച്ചുവിടുകയും ചെയ്തു. ഈ നടപടി ചോദ്യംചെയ്ത സന്തോഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News