26 C
Kottayam
Saturday, June 6, 2026

ദൈവദൂതനായി പോലീസ് ഉദ്യോഗസ്ഥന്‍,ലിസിയാമ്മയ്ക്ക് പുതുജീവൻ

Must read


കോട്ടയം:വാകത്താനം സ്വദേശിനിയായ വയോധികയ്ക്ക് പുതുജീവൻ നൽകിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പായിപ്പാട് സ്വദേശി പ്രദീപ് കുമാർ സി.വി.

ഇന്നലെ വൈകിട്ട് 4:30 മണിയോടുകൂടി വാകത്താനം നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിലെ വയോധികയുടെ കൊച്ചുമകന് പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്നതിനായി വീട്ടിലെത്തിയതായിരുന്നു പ്രദീപ്കുമാർ. വീട്ടിൽ മുൻ 10-ആം വാർഡ് മെംബറായ 70 വയസ്സുള്ള ലിസ്സിയാമ്മ ജോസഫും കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്.

വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസ്സിയാമ്മ ജോസഫിനോട് സംസാരിക്കുന്നതിനിടയിൽ വയോധികയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥന് മനസ്സിലാവുകയും,ഉടൻ ഹോസ്പിറ്റലിൽ പോകാമെന്ന് വയോധികയോട് പറയുകയും, ഇതിനുവേണ്ടി വാഹനം അന്വേഷിച്ചപ്പോൾ കിട്ടാതിരുന്നതിനെ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന വാഹനത്തിൽ നമുക്ക് പോകാം എന്ന് ഉദ്യോഗസ്ഥൻ പറയുകയും

തുടർന്ന് ഉദ്യോഗസ്ഥൻ വന്ന ബൈക്ക് അവിടെ വച്ച് അവിടെ കിടന്നിരുന്ന കാറിന്റെ കീ മേടിച്ച് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കാർ കുറച്ചുനാളായി ഉപയോഗിക്കാതിരുന്നതിനാൽ സ്റ്റാർട്ട് ആകാതിരിക്കുകയും തുടർന്ന് അല്പനേരം പണിപെട്ട് വാഹനം സ്റ്റാർട്ട് ആക്കി വയോധികയെ ഉടനടി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

- Advertisement -

വയോധികയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇതിനു ശേഷം ആശുപത്രിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ രാത്രിയിൽ വയോധികയുടെ ബന്ധുക്കൾ എത്തി അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.

- Advertisement -

പോലീസ് സേനാംഗങ്ങളുടെ ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ എന്നും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week