KeralaNews

സംസ്ഥാനത്ത് പോലീസ് വാക്‌സിനേഷന്‍ ഇന്നു ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന്‍ അന്തിമഘട്ടത്തില്‍. കൊവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്സിനേഷന്‍ മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. 11നു കുത്തിവയ്പ് ആരംഭിച്ച് 13നു പൂര്‍ത്തിയാക്കും.

പോലീസ്, റവന്യു, പഞ്ചായത്ത് ഉള്‍പ്പെടെയുള്ള വകുപ്പ് ഉദ്യോഗസ്ഥരാണു കൊവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്കുള്ള ആദ്യ ഡോസ് കുത്തിവയ്പാണ് ഇന്ന് ആരംഭിക്കുന്നത്. ജില്ലയില്‍ ഇരുപതിനായിരത്തോളം പേരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരുടെ റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.

ആദ്യ ഘട്ടത്തില്‍ വാക്സീന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്സിനേഷന്‍ ഈ മാസം 15നു ശേഷം ആരംഭിക്കും. അതിനു മുന്‍പ് കൊവിഡ് മുന്നണിപ്പോരാളികളുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ഇതിനായി പരമാവധി വാക്സിനേഷന്‍ കേന്ദ്രങ്ങളും തയാറാക്കും. മാര്‍ച്ചില്‍ മൂന്നാം ഘട്ട വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button