തിരുവനന്തപുരം:ഓൺലൈൻ തട്ടിപ്പിനിരയായതുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആർ ശ്രീലേഖ മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ ഒടുവില്‍ നടപടി. ശ്രീലഖയ്ക്ക് കേടായ ഹെഡ്സെറ്റ് നല്‍കി പണം തട്ടിയ ഇകാർട്ട് പ്രതിനിധിയെ പൊലീസ് പിടികൂടി. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പൊലീസിനെ വിമര്‍ശിച്ച് ശ്രീലേഖ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു.
സംസ്ഥാന പൊലീസിൽ നിന്ന് ആദ്യവനിതാ ഡിജിപിയായി നാല് മാസം മുൻപ് വിരമിച്ച ആർ ശ്രീലേഖ സ്വന്തം അനുഭവം വച്ച് പൊലീസിന്റെ കാര്യക്ഷമത ചോദ്യം ചെയ്ത് ഇട്ട പോസ്റ്റാണ് വിവാദമായത്. ഓൺലൈൻ തട്ടിപ്പിലൂടെ 1700 രൂപ നഷ്ട്ടമായ വിവരം പൊലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നായിരുന്നു ശ്രീലേഖയുടെ പരാതി. ഏപ്രിൽ ആറിന് ബ്ലൂടൂത്ത് ഇയർഫോൺ ഓൺലൈനിൽ ബുക്ക് ചെയ്ത ശ്രീലേഖയ്ക്ക് ഏപ്രിൽ 14ന് കൊണ്ടുവന്നത് പഴയ ഹെഡ്ഫോൺ.
ഉടൻ പാഴ്സൽ കൊണ്ടുവന്ന ആളെ വിളിച്ചപ്പോൾ പൊലീസിൽ പരാതി കൊടുത്താലും പണം തിരികെ കിട്ടില്ലെന്ന് പുശ്ചത്തോടെ പറഞ്ഞുവെന്നാണ് മുന്‍ ഡിജിപി പറഞ്ഞത്. പണം നഷ്ട്ടമായതനെക്കുറിച്ച് മ്യൂസിയം സിഐയെ ഉടൻ വിവരമറിയിച്ചു. പൊലീസ് വെബ് സൈറ്റിലൂടെ പരാതി നൽകുകയും ചെയ്തു. 14 ദിവസം കഴിഞ്ഞിട്ടും നടപടിയായില്ലെന്ന് ശ്രീലേഖ ഫെയ്സ്ബൂക്കിലൂടെ തുറന്ന് പറഞ്ഞു.
സമാന അവഗണന ഇതേ സ്റ്റേഷനിൽ നിന്നും നേരത്തെയും ഉണ്ടായെന്നും മുൻ ഡിജിപി ചൂണ്ടിക്കാട്ടുന്നു. രണ്ടുകേസുകൾ തന്നെ അറിയിക്കാതെ ഏഴുതിത്തള്ളിയെന്നും ആരോപിച്ചു. ഏതായാലും മുൻ ഡിജിപിയുടെ പരസ്യവിമർശനം ഫലം കണ്ടു. പരാതി രേഖാമൂലം കിട്ടിയില്ലെന്ന് ആദ്യം വിശദീകരിച്ച മ്യൂസിയം പൊലീസ് ഉടൻ നടപടി എടുത്തു. മണിക്കൂറുകൾക്കുള്ളിൽ ഇകാർട്ട് പ്രതിനിധിയെ കണ്ടെത്തി ശ്രീലേഖക്ക് പണം തിരികെ നൽകിപ്പിച്ചു.
പണം തിരികെ കിട്ടില്ലെന്ന പുശ്ചിച്ച ആളെ കൊണ്ട് തന്നെ പൊലീസ് പണം തിരികെ ഏൽിപ്പിച്ചു. തുടർന്ന് കേരളാപൊലീസിനെ പ്രശംസിച്ച് ശ്രീലേഖ പോസ്റ്റും കുറിച്ചു. കേരളപൊലീസിന്റെ വെബ്സൈറ്റിലുണ്ടായിരുന്ന ഇമെയിൽ വഴിയാണ് ശ്രീലേഖ ആദ്യം പരാതി അയച്ചത്. പിന്നീട് പരാതി നൽകാൻ പൊലീസ് പുതിയ ഇ മെയിൽ ഐഡി നൽകുകയായിരുന്നു.