ഇന്‍സ്റ്റഗ്രാം വീഡിയോക്കായി നടുറോഡില്‍ ഡാന്‍സ്! സീബ്രാ ലൈനില്‍ നൃത്തം ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

ഇന്‍ഡോര്‍: ഇന്‍സ്റ്റാഗ്രാം വീഡിയോക്കായി ട്രാഫിക് സിഗ്നല്‍ സമയത്ത് നടുറോഡില്‍ യുവതിയുടെ ന്യത്തം. സംഭവം വൈറലായതിനു പിന്നാലെ യുവതിയെ തേടി എത്തിയത് പോലീസ് നോട്ടീസ്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ശ്രേയ കല്‍റ എന്ന യുവതിയാണ് നടുറോഡില്‍ നൃത്തം ചെയ്തത്.

ട്രാഫിക് സിഗ്‌നലില്‍ ചുവപ്പ് കത്തിയപ്പോള്‍ സീബ്ര ലൈനിലേക്ക് ഓടിയെത്തി നൃത്തം ചെയ്യുകയായിരുന്നു. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പോലീസ് യുവതിക്ക് നോട്ടീസ് നല്‍കിയത്. ഇന്‍ഡോറിലെ റസോമ സ്‌ക്വയറിലാണ് വീഡിയോ ചിത്രീകരിച്ചത്. മൂന്ന് ദിവസം മുമ്പാണ് യുവതി തന്നെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.

യുവതി ആദ്യം മാസ്‌ക് ധരിക്കാതെയായിരുന്നു വീഡിയോ ചിത്രികരീച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ യുവതിക്കെതിരെ നടപടിയെടുക്കാന്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അധികാരികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News