യുവാക്കളുടെ പ്രണയക്കുരുക്കിൽ അകപ്പെട്ടത് 15 പെൺകുട്ടികൾ, നാലാം പ്രതിക്കായി തെരച്ചിൽ ഊർജിതം

കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടാനുള്ള നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് (22) ആണ് പിടിയിലാകാനുള്ള നാലാമന്‍. പോലീസിന്റെ പിടിയില്‍പ്പെടാതെ ഒളിവില്‍ കഴിയുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

മറ്റു ജില്ലകളില്‍നിന്നെത്തി, കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതുമായുള്ള പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായിരുന്നു. പ്രതികള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ അനുസരിച്ചുള്ള കേസാണ് എടുത്തിരിക്കുന്നത്.

പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് യുവാക്കള്‍ അറസ്റ്റിലായതോടെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരം സംഭവങ്ങള്‍ പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസ് വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

കടുത്തുരുത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും കണ്ടെത്തിയ സംഭവത്തിന് ശേഷമാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികള്‍ റിമാന്‍ഡിലാണ്. പ്രതികളെല്ലാം പ്രണയ തട്ടിപ്പ് നടത്തുന്നതിന് മാത്രമായി മറ്റ് ജില്ലകളില്‍നിന്നെത്തി ഇവിടെ മാസങ്ങളും വര്‍ഷങ്ങളുമായി താമസിച്ചിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗമെന്നും പോലീസ് പറയുന്നു.കൂടുതല്‍ സംഘങ്ങള്‍ പ്രദേശത്തുണ്ടെന്നും പോലീസ് മുന്നറിയിപ്പുണ്ട്.

കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരാണ് റിമാന്‍ഡിലുള്ളത്.

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ മൂന്ന് പെണ്‍കുട്ടികളുടെ മൊഴിയനുസരിച്ചെടുത്ത കേസിലാണ് മൂവരും അറസ്റ്റിലായത്. പതിനഞ്ചോളം പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ പ്രണയക്കുരുക്കില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ ശ്രീഹരിയെയാണ് കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി കൊച്ചി കതൃക്കടവിലെയും ചിറ്റൂർ റോഡിലെയും ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും യുവതി പരാതിയിൽ പറയുന്നു.

യാത്രക്കാരിയെ പീഡിപ്പിക്കാൻ ഡ്രൈവറുടെ ശ്രമമെന്നു പരാതി.പത്തനംതിട്ട ഡിപ്പോയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്സ് ബസിൽ ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം ശനിയാഴ്ച പുലർച്ചെ മൂന്നിന് കൃഷ്ണഗിരിക്കു സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്

ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാർഥിനി ഇ മെയിൽ വഴി പരാതി നൽകി
പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് ഓഫിസർ അന്വേഷണം തുടങ്ങി.പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെതിരെയാണ് പരാതി .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News