25.5 C
Kottayam
Friday, June 5, 2026

നന്നാക്കാന്‍ ഫോണ്‍ നല്‍കി,ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തി ഭാര്യക്ക് കൈമാറി; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്

Must read

പത്തനംതിട്ട: ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്. 54 വയസ്സുകാരനായ ഭര്‍ത്താവിന്റെ പരാതിയിലാണ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ മറ്റൊരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്.

വഴിയില്‍വെച്ച് കയറിപ്പിടിച്ചെന്നാണ് ഈ പരാതി. പത്തനംതിട്ട തണ്ണിത്തോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കാര്‍ത്തിക ഭവനില്‍ നവീന്‍ (30) എന്നയാള്‍ക്കെതിരേയാണ് പരാതി പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.

- Advertisement -

മൂന്നാഴ്ച മുന്‍പാണ് പരാതിക്കാരനും കാമുകിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡുകള്‍ നവീന്‍ ചോര്‍ത്തുകയും പരാതിക്കാരന്റെ ഭാര്യയ്ക്ക് കൈമാറുകയും ചെയ്തത്. പരാതിക്കാരന് മൊബൈല്‍ ഫോണിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. ഫോണ്‍ ഹാങ്ങായതിനെ തുടര്‍ന്ന് ഇത് നന്നാക്കാനായാണ് ടെക്‌നീഷ്യനായ നവീനിന് നല്‍കിയത്.

- Advertisement -

ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനൊപ്പം നവീന്‍ ഈ മൊബൈല്‍ ഫോണിലെ റെക്കോര്‍ഡിങ്ങുകള്‍ സ്വന്തം ഫോണിലേക്ക് മാറ്റി പരാതിക്കാരന്റെ ഭാര്യയ്ക്ക് കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്നാണ് ഇയാള്‍ നവീനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്.

- Advertisement -

26നാണ് നവീനെതിരേ മറ്റൊരു പരാതിയെത്തുന്നത്. സ്‌കൂട്ടറില്‍ പോകവെ രാത്രി തണ്ണിത്തോട് ഭാഗത്തുവെച്ച് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. ഈ രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week