24.4 C
Kottayam
Tuesday, June 9, 2026

സ്മൃതി ഇറാനിക്ക് എതിരായ പരാമർശം, കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസെടുത്തു

Must read

ന്യൂഡൽഹി : ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. അജയ് റായിയെ ചോദ്യം ചെയ്യുമെന്നും  പൊലീസ് അറിയിച്ചു.  

സ്മൃതി ഇറാനി  അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്നായിരുന്നു കോൺഗ്രസ് നേതാവ് അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമേഠിയിലെ ഫാക്ടറികൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ഇതിലൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി ചില നാട്യങ്ങൾ കാണിക്കാനാണ് അമേഠിയിൽ എത്തുന്നതെന്നായിരുന്നു വിമർശനം. ‘

ലട്കയും ഝഡ്കയുമെന്ന് നൃത്തത്തിലെ ചില ചുവടുകളെ സൂചിപ്പിച്ച് കൊണ്ട് അജയ് പറഞ്ഞത്. പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടേത് സ്ത്രീ വിരുദ്ധമായ പരാമർശങ്ങളാണെന്നും  പ്രയോഗം സ്മൃതി ഇറാനിയെ അപമാനിക്കുന്നതാണെന്നുമാണ് ബിജെപി വക്താവ് ഷഹദാദ് പുണെ വാല വിഷയത്തിൽ പ്രതികരിച്ചത്.

- Advertisement -

അജയ് റായ് പ്രയോഗത്തിൽ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാൽ താൻ പറഞ്ഞ വാക്ക് അസഭ്യമല്ലെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അജയ് റായി പ്രതികരിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

മമതയ്ക്ക് വൻ പ്രഹരം; നിയമസഭയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിലും പിളർന്നു, 20 എംപിമാർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിക്ക് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടി പാർലമെന്ററി വിഭാഗത്തിലും ഇപ്പോൾ വൻ പിളർപ്പ് രൂപപ്പെട്ടിരിക്കുകയാണ്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം...

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

Popular this week