തിരുവനന്തപുരത്ത് നാല് പൊലീസുകാർക്ക് കുത്തേറ്റു

തിരുവനന്തപുരം : കല്ലമ്പലത്ത് നാലു പൊലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഗുണ്ടാ പട്ടികയിൽപ്പെട്ട അനസിനെ പിടിക്കുന്നതിനിടയിൽ ആയിരുന്നുആക്രമണം.ശ്രീജിത്ത്,ചന്തു, വിനോദ്,ജയൻ എന്നിവർക്ക്
പരിക്കേറ്റത്.ആക്രമണമുണ്ടായത് പാരിപ്പള്ളി വെച്ച്.അനസിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാർക്ക് നേരെയാണ് കഞ്ചാവ് കേസ് പ്രതി അനസ് ജാനിന്റെ ആക്രമണമുണ്ടായത്.പിടികിട്ടാപ്പുള്ളിയായിരുന്നു അനസ്. കല്ലമ്പലത്തെ ഒരു ബാറിൽ ഇയാളുണ്ടെന്ന് വിവരം.ലഭിച്ചതിനെത്തുടർന്നാണ് പോലീസുകാർ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.പോലീസെത്തിയതോടെ അക്രമാസക്തനായ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു.

ചന്തു, ജയൻ, ശ്രീജിത്ത്, വിനോദ് എന്നീ പോലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമം നടത്തിയ പ്രതി മുഹമ്മദ് അനസ് ജാനിനെ പോലീസ് കീഴ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News