ഭക്ഷ്യവിഷബാധ ആരോപിച്ച് ആക്രമണം;ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ

ആലപ്പുഴ: ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ. ഇന്ന് വൈകിട്ട് ആറ് മണിയോടെ ആലപ്പുഴയിലെ കളർകോടുള്ള അഹലൻ കുഴിമന്തിയിലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ് അക്രമം നടത്തിയത്.

വാക്കത്തിയുമായി എത്തിയ ഇയാൾ ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ബൈക്ക് ഓടിച്ച് കടക്കുള്ളിലേക്ക് കയറ്റി. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് ഹോട്ടലുകാർ പറയുന്നു.

പൊലിസുകാരന്റെ മകന്‍ രണ്ട് ദിവസം മുന്‍പ് ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഹോട്ടല്‍ ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. അക്രമം നടത്തിയ പൊലീസുകാരനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News